TopTop
Begin typing your search above and press return to search.

മലേഷ്യ മാസ്റ്റേഴ്സ്: പുതുവര്‍ഷത്തില്‍ വിജയിച്ച് തുടങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍

മലേഷ്യ മാസ്റ്റേഴ്സ്: പുതുവര്‍ഷത്തില്‍ വിജയിച്ച് തുടങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍

മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പര്‍ 500 ബാഡ്മിന്റന്‍ ടൂര്‍ണമെന്റിന് ഇന്ന് ക്വലാലംപുരില്‍ തുടക്കമാകും. പുതുവര്‍ഷത്തിലെ ആദ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി വി സിന്ധു, സൈന നെഹ്വാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, പി കശ്യപ്, സായ്പ്രണീത് എന്നിവരാണ് മത്സരിക്കുന്നത്.

ടൂര്‍ണമെന്റില്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഇന്ത്യന്‍ താരം പി.വി.സിന്ധു ഇന്നിറങ്ങും. ഒളിംപിക്‌സിന് ഇനി 4 മാസം മാത്രം ബാക്കി നില്‍ക്കെ, ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ആത്മവിശ്വാസം വീണ്ടെടുക്കാനായിരിക്കും സിന്ധു ശ്രമിക്കുക. റഷ്യന്‍ താരം ഇവ്ഗനിയ കൊസെട്‌സ്‌കയയാണ് ആദ്യ മത്സരത്തില്‍ സിന്ധുവിന്റെ എതിരാളി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ സിന്ധു നേരിടുന്ന നിലയിലാണ് മത്സരക്രമം. സൈന നെഹ്വാളും വനിതാ സിംഗിള്‍സില്‍ മത്സരിക്കുന്നുണ്ട്. സൈന യോഗ്യതാറൗണ്ട് മറികടന്നുവരുന്ന താരത്തെ നേരിടുമ്പോള്‍ ഭര്‍ത്താവ് പി കശ്യപ് ടോപ് സീഡ് കെന്റോ മൊമോട്ടയെ നേരിടും. പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, പി.കശ്യപ് എന്നിവരും ഇറങ്ങും. മലയാളി താരം എച്ച് എസ് പ്രണോയ് ജാപ്പനീസ് താരം കാന്റാ സുനെയാമയെ ആണ് നേരിടുന്നത്. പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി സഖ്യവും ആദ്യ റൗണ്ടില്‍ ഇറങ്ങും.

Next Story

Related Stories