TopTop
Begin typing your search above and press return to search.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍; ഗ്ലിന്‍ പാര്‍ഡോ ഓര്‍മയായി

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍; ഗ്ലിന്‍ പാര്‍ഡോ ഓര്‍മയായി

ഇംഗ്ലിഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍ ഗ്ലിന്‍ പാര്‍ഡോ (73) അന്തരിച്ചു. 1962-ല്‍ വെറും 15 വര്‍ഷവും 341 ദിവസവും പ്രായമുള്ളപ്പോള്‍ ബര്‍മിങ്ങാം സിറ്റിക്കെതിരെയാണ് പാര്‍ഡോ അരങ്ങേറ്റ മത്സരം കളിച്ചത്. പ്രതിരോധനിര താരമായിരുന്നു. 1960-കളില്‍ ജോ മെര്‍സറിന്റെയും മാല്‍ക്കം ആലിസന്റെയും ടീമുകളിലെ അവിഭാജ്യഘടകമായിരുന്നു പാര്‍ഡോ.

സിറ്റിക്കു വേണ്ടി ബൂട്ടുകെട്ടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും പാര്‍ഡോയുടെ പേരിലാണ്. 1968ലെ ലീഗ് കിരീടം, 69ലെ എഫ്എ കപ്പ് കിരീടം, 70ലെ ലീഗ് കപ്പ് കിരീടം എന്നിവ സിറ്റിക്കു നേടിക്കൊടുക്കുന്നതില്‍ പാര്‍ഡോ നിര്‍ണായക പങ്കുവഹിച്ചു. 1970ല്‍ യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് ജേതാക്കളായ സിറ്റിയുടെ തുറുപ്പുചീട്ടും പാര്‍ഡോയായിരുന്നു. അതേവര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരത്തിനിടെ ഇതിഹാസതാരം ജോര്‍ജ് ബെസ്റ്റുമായുള്ള ടാക്കിളിനിടെ കാലൊടിഞ്ഞ പാര്‍ഡോ 2 വര്‍ഷത്തോളം പുറത്തിരുന്നു. പിന്നീടു മടങ്ങിയെത്തിയെങ്കിലും 1976ല്‍ വിരമിച്ചു. ഇംഗ്ലണ്ട് അണ്ടര്‍ 23 ടീമിനായി 4 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1962 മുതല്‍ 1976 വരെ നീണ്ടുനിന്ന 14 വര്‍ഷത്തെ കരിയറില്‍, പാര്‍ഡോ തന്റെ ഏക ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റിക്കായി 380 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 22 ഗോളുകളും സ്വന്തമാക്കി.


Next Story

Related Stories