TopTop
Begin typing your search above and press return to search.

വരാനെയുടെ പിഴവുകള്‍ മുതലെടുത്തു, റയലിനെ മടക്കി മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

വരാനെയുടെ പിഴവുകള്‍ മുതലെടുത്തു, റയലിനെ മടക്കി മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍

ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറിലെത്തി. 2-1 സ്‌കോറിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. ആദ്യ പാദത്തിലും 2-1ന് വിജയിച്ചിരുന്ന സിറ്റി ഇതോടെ 4-2ന്റെ അഗ്രിഗേറ്റ് സ്‌കോറില്‍ ക്വാര്‍ട്ടറിലേക്ക് കടന്നു.

മത്സരത്തില്‍ മുഖ്യസെന്റര്‍ ബാക്ക് വരാനെയുടെ പിഴവാണ് സിറ്റിയെ പരാജയത്തിലേക്ക് തള്ളിവിട്ടതെന്ന് പറയാം. റാമോസിന്റെ അഭാവത്തില്‍ ടീമിന്റെ ഡിഫന്‍സിനെ നയിക്കേണ്ടിയിരുന്ന താരം വേണ്ടത്ര ശോഭിച്ചില്ല. മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ വരാനെ വരുത്തിയ പിഴവ് മുതലെടുത്താണ് സ്റ്റെര്‍ലിംഗിലൂടെ സിറ്റി ലീഡ് എടുത്തത്. 29 മിനുട്ടില്‍ ബെന്‍സീമയിലൂടെ റയല്‍ മാഡ്രിഡ് തിരിച്ചടിച്ചു. റോഡ്രിഗോയുടെ ക്രോസില്‍ നിന്ന് ഹെഡറിലൂടെ ആയിരുന്നു ബെന്‍സീമ സ്‌കോര്‍ ചെയ്തത്.

പിന്നീട് ആക്രമണ ഫുട്‌ബോള്‍ കളിച്ച മാഞ്ചസ്റ്റര്‍ സിറ്റിയുടെ മികവിലും റയല്‍ ഗോളി കോര്‍തോ പിടിച്ചു നിന്നെങ്കിലും വരാനെയുടെ അടുത്ത പിഴവില്‍ സിറ്റി വീണ്ടും സ്‌കോര്‍ ചെയ്തു. 68ആം മിനുട്ടില്‍ വരാനെ ചെയ്ത ഒരു ബാക്ക് ഹെഡര്‍ കൈക്കലാക്കി ജീസസ് സുഖമായി ഗോളടിച്ചു. സിറ്റി 2-1ന്റെ വിജയവും ഉറപ്പാക്കി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലിയോണിനെ ആകും മാഞ്ചസ്റ്റര്‍ സിറ്റി നേരിടുക. ഒളിംപിക് ലിയോണിനെതിരെ യുവന്റസ് 2-1ന് ജയിച്ചെങ്കിലും എവേ ഗോളിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് ക്ലബ് അവസാന എട്ടിലെത്തി. ആദ്യപാദത്തില്‍ ലിയോണ്‍ 1-0 ത്തിന് ജയിച്ചിരുന്നു.

Next Story

Related Stories