TopTop
Begin typing your search above and press return to search.

പ്രീമിയര്‍ ലീഗ്: യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം

പ്രീമിയര്‍ ലീഗ്: യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം

പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പരാജയം. സീസണില്‍ നേര്‍ക്ക് നേര്‍ വന്ന മൂന്നാം മത്സരത്തിലും ഓലെയുടെ ടീമിന് മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ഗ്വാര്‍ഡിയോളയും തകര്‍ന്നടിഞ്ഞു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുണൈറ്റഡിന്റെ വിജയം. മത്സരത്തിന്റെ തുടക്കം മുതല്‍ സിറ്റിക്കെതിരെ യുണൈറ്റഡ് ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിന്റെ മുപ്പതാം മിനുട്ടില്‍ യുണൈറ്റഡ് സ്‌കോര്‍

ചെയ്തു. ബ്രൂണോയുടെ അസിസ്റ്റില്‍ സിറ്റി ഡിഫന്‍സിനെ കബളിപ്പിച്ച് മാര്‍ഷ്യലിന് അവസരം നല്‍കി. മാര്‍ഷ്യല്‍ സീസണിലെ 16ആം ഗോള്‍ നേടി. ഈ ലീഡില്‍ അവസാനം വരെ പ്രതിരോധിച്ചു യുണൈറ്റഡ്. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോളാക്കാവുന്ന അവസരങ്ങളും യുണൈറ്റഡ് സൃഷ്ടിച്ചു. രണ്ടാം പകുതിയുടെ അവസാനം സമനിലയ്ക്കായി ശ്രമിക്കുന്നതിനിടെ എഡേഴ്‌സന്റെ ഒരു ത്രോ പിഴച്ചു. അത് മുതലെടുത്ത് 40വാരെ അകലെ നിന്ന് മക്ടോമിനെ ഫസ്റ്റ് ടച്ച് ഷോട്ടില്‍ വലകുലുക്കി. യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 29 മത്സരങ്ങളില്‍ നിന്ന് 45 പോയന്റില്‍ എത്തി. ഇപ്പോഴും നാലാമതുള്ള ചെല്‍സിയേക്കാള്‍ 2 പോയന്റ് പിറകിലാണ് യുണൈറ്റഡ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">How the top 6️⃣ look 👀 <a href="https://t.co/zkdwTWAQSF">pic.twitter.com/zkdwTWAQSF</a></p>— Premier League (@premierleague) <a href="https://twitter.com/premierleague/status/1236759373915054081?ref_src=twsrc^tfw">March 8, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>
Next Story

Related Stories