TopTop
Begin typing your search above and press return to search.

'പരിചയസമ്പത്ത് മാർക്കറ്റിൽ കിട്ടില്ല', ബംഗ്ലാദേശിനെതിരായ തോൽവിയിൽ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം

പരിചയസമ്പത്ത് മാർക്കറ്റിൽ കിട്ടില്ല, ബംഗ്ലാദേശിനെതിരായ തോൽവിയിൽ പൊട്ടിത്തെറിച്ച് മുൻ ഇന്ത്യൻ താരം

ബംഗ്ലാദേശിനെതിരെ ടി-20 പരമ്പരയിലെ ആദ്യമൽസരത്തിൽ ഏറ്റുവാങ്ങിയ പരാജയത്തിൽ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഒട്ടേറെ മേഖലകളില്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. പരിചയസമ്പന്നരല്ലാത്ത ടീമിനെ ബംഗ്ലാദേശിനെതിരെ ഇറക്കിയതിനെയും മനോജ് തിവാരി ചോദ്യം ചെയ്യുന്നുണ്ട്.

'ബംഗ്ലാദേശ് ടീമിനെതിരായ പരാജയം ഞെട്ടിക്കുന്നതാണ്. ടീം ഒരുപാട് മേഖലകളിൽ ഇനിയും മെച്ചപ്പെടാനുണ്ട്. തോൽവി പരിചയസമ്പത്ത് വിപണിയിൽ വാങ്ങാമെന്ന് കരുതുന്നവരുടെ കണ്ണുതുറപ്പിക്കുമെന്ന് കരുതുന്നു '.- മനോജ് തിവാരി പറയുന്നു. അടുത്ത വര്‍ഷം നടക്കുന്ന ടി- 20 ലോകകപ്പിന് മുന്നോടിയായി പുതിയ താരങ്ങളെ പരിക്ഷിക്കാനുള്ള ശ്രമങ്ങളായിരുന്നു ബംഗ്ലാദേശിനെതിരായ ടൂർണമെന്റിൽ ഇന്ത്യൻ അധികൃതർ പരീക്ഷിച്ചത്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Shocking result for us tonight against d bangladesh team. It does happen in d game but there r so many areas to look into nd improve on. Today’s game was an eye opener 4 d people who all thinks experiences can be bought in the market 👍 <a href="https://twitter.com/hashtag/INDvBAN?src=hash&ref_src=twsrc^tfw">#INDvBAN</a></p>— MANOJ TIWARY (@tiwarymanoj) <a href="https://twitter.com/tiwarymanoj/status/1191038893832859649?ref_src=twsrc^tfw">November 3, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

ഡൽഹിയിൽ ഇന്നെ നടന്ന മൽസരത്തിൽ ബാറ്റിങ്ങ് ബോളിങ്ങ് നിരകൾ സമ്പൂർണമായി പരാജപ്പെട്ടതോടെ ട്വന്റി 20 മൽസരത്തിൽ ആദ്യമായി ബംഗ്ലാദേശിന് മുന്നിൽ ഇന്ത്യ തോൽവി ഏറ്റുവാങ്ങുകായായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഷ്‌ഫീഖുര്‍ റഹീമാണ്(60) ബംഗ്ലാദേശിനെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

ഇന്ത്യയ്ക്ക വേണ്ടി രോഹിത് ശര്‍മ്മ(9), ശിഖര്‍ ധവാന്‍(41), ലോകേഷ് രാഹുല്‍(15), ശ്രേയസ് അയ്യര്‍(22), ഋഷഭ് പന്ത്(27), ശിവം ദുബെ(1), ക്രുനാല്‍ പാണ്ഡ്യ(15), വാഷിംഗ്‌ടണ്‍ സുന്ദര്‍(14) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍. ദീപക് ചഹാറും ഖലീല്‍ അഹമ്മദും യുസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ വാഷിംഗ്‌ടണിനും ക്രുനാലും ദുബെയും വെറു കാഴ്ചക്കാരാവുകയായിരുന്നു. ബൗളിംഗില്‍ ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും പ്രകടമായിരുന്നു.


Next Story

Related Stories