TopTop
Begin typing your search above and press return to search.

മാറക്കാനയും യുഎസ് ഓപ്പണ്‍ സ്റ്റേഡിയവും താത്കാലിക ആശുപത്രിയാക്കും

മാറക്കാനയും യുഎസ് ഓപ്പണ്‍ സ്റ്റേഡിയവും താത്കാലിക ആശുപത്രിയാക്കും

യു.എസ് ഓപണ്‍ ടെന്നിസ് സ്റ്റേഡിയം ബില്ലി ജീന്‍ കിങ് നാഷനല്‍ ടെന്നിസ് സെന്റര്‍ താത്കാലിക ആശുപത്രിയാക്കുന്നതായി അമേരിക്കന്‍ ടെന്നീസ് അസോസിയേഷന്റെ തീരുമാനം. സ്റ്റേഡിയത്തില്‍ 350 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന താത്ക്കാലിക ആശുപത്രിയാക്കാനാണ് അധികൃതരുടെ തീരുമാനം. മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണപ്പൊതികള്‍ തയ്യാറാക്കാന്‍ പ്രത്യേക ഇടവും ഇവിടെ ഒരുക്കും. പൊതുജനങ്ങള്‍ക്ക് പരിശിലിക്കാനും പഠിക്കാനുമായി സ്റ്റേഡിയം വിട്ടുകൊടുക്കുമെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് കേസുകള്‍ കൂടിയതോടെയാണ് ആശുപത്രികള്‍ക്കായി സറ്റേഡിയം വിട്ടുകൊടുക്കുന്നത്. ഓഗസ്റ്റില്‍ തുടങ്ങേണ്ട യുഎസ് ഓപ്പണ്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതര്‍. അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു. ഇതേതുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.

അതേസമയം ബ്രസീലിലെ ചരിത്ര പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയം കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതായാണ് റിപോര്‍ട്ട്. 400 ബെഡുകളുള്ള താല്‍കാലിക ആശുപത്രിയാണ് മാറക്കാനയില്‍ ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്റെ കാര്‍ പാര്‍ക്കിങ്ങിലാണ് ചികിത്സാസൗകര്യം. പത്ത് ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. സ്റ്റേഡിയം കൂടാതെ മറ്റ് ഏഴ് കേന്ദ്രങ്ങള്‍ കൂടി ബ്രസീലില്‍ ആശുപത്രിയാക്കി മാറ്റുന്നുണ്ട്. റിയോയില്‍ മാത്രം 18 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

Next Story

Related Stories