TopTop
Begin typing your search above and press return to search.

മേരി കോം അടക്കം എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത

മേരി കോം അടക്കം എട്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒളിമ്പിക്‌സ് യോഗ്യത

ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി ഇന്ത്യയുടെ മേരി കോം. ഏഷ്യന്‍ ക്വാളിഫയേഴ്‌സിന്റെ സെമിയില്‍ പ്രവേശിച്ചതോടെയാണ് മേരി കോം ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചത്. 51 കിലോഗ്രാം വിഭാഗത്തില്‍ ഫിലിപ്പീന്‍സിന്റെ ഇറിഷ് മാഗ്‌നോയെ മരി കോം 5-0ന് തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. മുപ്പത്തിയേഴാം വയസിലാണ് മേരി കോം രണ്ടാം ഒളിമ്പിക്സിന് യോഗ്യത നേടിയത്. രണ്ടാം സീഡായ മേരി കോം സെമിയില്‍ ചൈനയുടെ യുവാന്‍ ചാങിനെ നേരിടും. 2012 ലണ്ടന്‍ഒളിമ്പിക്സില്‍ മേരി കോം വെങ്കലം നേടിയിരുന്നു. ആറ് തവണ ലോക ചാംപ്യനായ മേരി കോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.

52 കിലോഗ്രാം പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പാംഘലും ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. യോഗ്യതാ ചാംപ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍, ഫിലിപ്പിന്‍സ് താരം കാര്‍ലോ പാലാമിനെ തോല്‍പ്പിച്ചാണ്(14)പാംഘല്‍ ഒളിംപിക്‌സ് യോഗ്യത ഉറപ്പാക്കിയത്. ലോക ഒന്നാം നമ്പര്‍ താമായ അമിത് പാംഘല്‍, ആദ്യമായാണ് ഒളിംപിക്‌സിന് യോഗ്യത നേടുന്നത്.

അതേസമയം, വനിതകളുടെ 57 കിലോ ഗ്രാം വിഭാഗത്തില്‍ മുന്‍ ജൂനിയര്‍ ചാമ്പ്യനായ സാക്ഷി ചൗധരിക്ക് ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. കൊറിയന്‍ താരത്തോട് ക്വര്‍ട്ടറില്‍ പരാജയപ്പെട്ടതാണ് പത്തൊമ്പതുകാരിക്ക് തിരിച്ചടിയായത്. എന്നാല്‍ താരത്തിന്റെ ഒളിമ്പിക് സാധ്യതകള്‍ ഇനിയും ബാക്കിയാണ്. മെയില്‍ നടക്കുന്ന ലോക യോഗ്യതാ പോരാട്ടത്തില്‍ ജയിച്ചാല്‍ സാക്ഷിക്ക് ഒളിംപിക്‌സ് യോഗ്യത നേടാന്‍ സാധിക്കും.

ലോക വെങ്കലമെഡല്‍ ജേത്രി സിമ്രന്‍ജിത്ത് കൗര്‍(60കി.ഗ്രാം) രണ്ടാംസീഡ് മംഗോളിയയുടെ നാമുന്‍ മോന്‍കാറിനെ 5-0ത്തിന് തോല്‍പിച്ചാണ് ഒളിമ്പിക്സ് യോഗ്യത നേടിയത്. ഇതോടെ ഒളിംപിക്സ് ബോക്സിംങില്‍ യോഗ്യത നേടുന്ന ഇന്ത്യക്കാരുടെ എണ്ണം എട്ടായി. സതീഷ് കുമാര്‍(+91 കി.ഗ്രാം), പൂജ റാണി(75 കി.ഗ്രാം), വികാസ് കൃഷ്ണന്‍(69 കി.ഗ്രാം) ലൊവ്ലിന ബോര്‍ഗൊഹെയ്ന്‍(69 കി.ഗ്രാം), ആശിഷ് കുമാര്‍(75 കി.ഗ്രാം) എന്നിവരും സെമിയിലെത്തി ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യത നേടി.

Next Story

Related Stories