Top

ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ കടന്നു; മെഡല്‍ ഉറപ്പിച്ച് മേരി കോം

ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ കടന്നു; മെഡല്‍ ഉറപ്പിച്ച് മേരി കോം


ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സെമി ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മേരി കോം. റഷ്യയിലെ ഉലാന്‍ ഉഡെയില്‍ നടന്ന 51 കിലോ ഡിവിഷന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊളംബിയയയുടെ റിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് ഇന്‍ഗ്രിറ്റ് വലന്‍സിയയെ 5-0ന് പരാജയപ്പെടുത്തിയാണ് താരത്തിന്റെ നേട്ടം. ഈ വിജയത്തോടെ മേരി കോം എട്ടാമത്തെ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ഉറപ്പിച്ചു.

മൂന്നാം സീഡായ മേരി കോം, പ്രീക്വാര്‍ട്ടറില്‍ തായ്‌ലന്‍ഡ് താരം ജൂതമസ് ജിറ്റ്‌പോംഗിനെയാണ് തോല്‍പിച്ചത്. 36കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റഷ്യയില്‍ ഇക്കുറി കാര്യങ്ങള്‍ മാറുമെന്നാണ് 36കാരിയായ മേരിയുടെ പ്രതീക്ഷ.

ബുധനാഴ്ച നടന്ന ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ മുന്നേറിയിരുന്നു. 69 കിലോഗ്രാം വിഭാഗത്തില്‍ മൊറോക്കോയുടെ ഉമയിമ ബെല്‍ അഹിബിനെ 5-0ന് ബോര്‍ഗോഹെയ്ന്‍ മറികടന്നു.

54 കിലോഗ്രാം വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമുന ബോറയും അള്‍ജീരിയന്‍ ഓയിഡാഡ് സ്ഫൗവിനെ 5-0ന് പരാജയപ്പെടുത്തി.


Next Story

Related Stories