TopTop
Begin typing your search above and press return to search.

ഒത്തുകളി; മൂന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐസിസി അന്വേഷണം നേരിടുന്നുവെന്ന് കായിക മന്ത്രി

ഒത്തുകളി; മൂന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐസിസി അന്വേഷണം നേരിടുന്നുവെന്ന് കായിക മന്ത്രി

വാതുവെപ്പുകാര്‍ക്കു വേണ്ടി മത്സരം ഒത്തുകളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മൂന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് കളിക്കാര്‍ക്കെതിരെ ഐസിസി അന്വേഷണം ആരംഭിച്ചു. ശ്രീലങ്കന്‍ കായിക മന്ത്രി ഡുല്ലാസ് അലഹപ്പെരുമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുന്‍ കളിക്കാരാണോ അതോ ഇപ്പോഴത്തെ കളിക്കാരാണോ അന്വേഷണ പരിധിയിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കിയില്ല. ശ്രീലങ്കന്‍ പേസ് ബോളര്‍ ഷേഹന്‍ മധുഷങ്ക മയക്കുമരുന്ന് കടത്തിന് പിടിക്കപ്പെട്ട സംഭവത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതിനിടെയാണ് മൂന്നു താരങ്ങള്‍ വാതുവയ്പ്പിന് ഐസിസി അന്വേഷണം നേരിടുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയത്.

അതേസമയം നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാര്‍ക്കെതിരെ അന്വേഷണമില്ലെന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ വിശദീകരണം. ഐസിസി അഴിമതിവിരുദ്ധ സമിതി അന്വേഷിക്കുന്നത് മൂന്ന് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെയാണെന്നും ഇവരെക്കുറിച്ചായിരിക്കാം മന്ത്രി പറഞ്ഞതെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് പറയുന്നു. ശ്രീലങ്കന്‍ ദേശീയ ടീമില്‍ കളിച്ച ബൗളര്‍ ഷെഹാന്‍ മധുശങ്കയെ മയക്കുമരുന്നു കേസില്‍ പിടിക്കപ്പെട്ടത് ദു:ഖകരമായ കാര്യമാണിതെന്നും രാജ്യം മധുശങ്കയില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരുന്നെന്നും മന്ത്രി ഡുല്ലാസ് അലഹപ്പെരുമ പറഞ്ഞു. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് മധുശങ്ക പോലീസ് പിടിയിലാകുന്നത്. താരത്തില്‍ നിന്നും ഹെറോയ്ന്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മധുശങ്കയുമായുള്ള ക്രിക്കറ്റ് കരാര്‍ റദ്ദാക്കുകയും ചെയ്തു.

രാജ്യത്ത് ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി വലിയ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മുന്‍നിര കളിക്കാര്‍ വിരമിച്ചതിനെതുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പെരുമ നഷ്ടപ്പെട്ടിരിക്കുന്നതിലാണ് സര്‍ക്കാര്‍ തലത്തിലെ ഇടപെടലുകള്‍. നേരത്തെ കോടികള്‍ മുടക്കിയുള്ള പുതിയ സ്റ്റേഡിയത്തിനായുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചിരുന്നു.

Next Story

Related Stories