TopTop
Begin typing your search above and press return to search.

'ഒരോവറില്‍ ആറ് സിക്സടിച്ച യുവിയുടെ ഇന്നിങ്സ്'; ലോകകപ്പിലെ തന്റെ ബാറ്റ് സംശയിക്കപ്പെട്ടുവെന്ന് യുവരാജ് സിങ്

ഒരോവറില്‍ ആറ് സിക്സടിച്ച യുവിയുടെ ഇന്നിങ്സ്; ലോകകപ്പിലെ തന്റെ ബാറ്റ് സംശയിക്കപ്പെട്ടുവെന്ന് യുവരാജ് സിങ്

2007-ല്‍ ഇന്ത്യ ജേതാക്കളായ പ്രഥമ ട്വന്റി 20 ലോകകപ്പ് ആരാധകര്‍ക്ക് മറക്കാന്‍ കഴിയുന്നതല്ല. ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഓവറില്‍ ആറ് പന്തുകളും സിക്സടിച്ച യുവിയുടെ ഇന്നിങ്സ്.യുവരാജ് സിങ് നിറഞ്ഞാടിയ ടൂര്‍ണമെന്റ് തന്നെ ആയിരുന്നു അത്. ഇപ്പോഴിതാ അന്നത്തെ ടൂര്‍ണമെന്റിനിടെ താന്‍ ഉപയോഗിച്ചിരുന്ന ബാറ്റിന്റെ കാര്യത്തില്‍ ഓസ്ട്രേലിയന്‍ ടീമിന് സംശയമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവി. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു യുവിയുടെ വെളിപ്പെടുത്തല്‍. സെമിയില്‍ ഓസീസിനെതിരേ 30 പന്തില്‍ നിന്ന് 70 റണ്‍സടിച്ച യുവിയുടെ മികവിലാണ് ഇന്ത്യ ഫൈനലിയെത്തിയത്.

''ടൂര്‍ണമെന്റിനിടെ ഓസീസ്താരം ആദം ഗില്‍ക്രിസ്റ്റും ഓസീസ് കോച്ചും എന്റെ ബാറ്റ് പരിശോധിച്ചിരുന്നു. ഓസീസ് കോച്ച് എന്റെ അടുത്ത് വന്ന് നിങ്ങളുടെ ബാറ്റിന് പിന്നില്‍ ഫൈബര്‍ ഉണ്ടോയെന്നും അത് നിയമവിധേയമാണോ എന്നും ചോദിച്ചു. മാച്ച് റഫറി അത് പരിശോധിച്ചിരുന്നോ എന്നും ചോദിച്ചപ്പോള്‍ എന്നാല്‍ നിങ്ങള്‍ പരിശോധിച്ചോളൂ എന്ന് ഞാന്‍ മറുപടി കൊടുത്തു. ആരാണ് ഞങ്ങള്‍ക്ക് ബാറ്റുണ്ടാക്കി നല്‍കുന്നതെന്ന് ഗില്‍ക്രിസ്റ്റും ചോദിച്ചിരുന്നു'', യുവി വെളിപ്പെടുത്തി. അതിനുശേഷം മാച്ച് റഫറി തന്റെ ബാറ്റ് പരിശോധിച്ചുവെന്നും യുവി പറഞ്ഞു. അത് തനിക്ക് ഏറെ പ്രത്യേകതകളുള്ള ബാറ്റായിരുന്നുവെന്നും പിന്നീടൊരിക്കലും അത്തരമൊരു ബാറ്റുമായി കളിച്ചിട്ടില്ലെന്നും യുവി പറയുന്നു. 2011 ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റും അത്തരത്തില്‍ ഉള്ളതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ക്യാപ്റ്റന്‍മാര്‍ക്കും ടീമില്‍ ഒരു പ്രിയപ്പെട്ട കളിക്കാരന്‍ ഉണ്ടാകുമെന്നും എം.എസ് ധോനിക്ക് അത് സുരേഷ് റെയ്നയായിരുന്നുവെന്നും യുവരാജ് വെളിപ്പെടുത്തി. റെയ്ന അത്തരത്തില്‍ ധോണിയുടെ പിന്തുണ ഒരുപാട് നേടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story

Related Stories