TopTop
Begin typing your search above and press return to search.

'തന്നെ കുറിച്ചുള്ള ഈ വാര്‍ത്തകള്‍ തെറ്റ്'; പ്രതികരണവുമായി മെസി

തന്നെ കുറിച്ചുള്ള ഈ വാര്‍ത്തകള്‍ തെറ്റ്; പ്രതികരണവുമായി മെസി

തന്നെ കറിച്ച് പുറത്തു വന്ന വ്യാജ വര്‍ത്തകളില്‍ പ്രതികരണവുമായി ലയണല്‍ മെസി. താന്‍ ഇന്ററുമായി കരാറിലേര്‍പ്പെട്ടുന്നുവെന്നും മുന്‍ ബ്രസീലിയന്‍ ഫുട്ബോള്‍താരവും ബാഴ്സലോണയിലെ തന്റെ സഹതാരവുമായിരുന്ന റൊണാള്‍ഡീന്യോയെ ജയിലില്‍ നിന്നിറക്കാന്‍ സഹായിച്ചുവെന്ന റിപ്പോര്‍ട്ടുകളുമാണ് മെസി നിഷേധിച്ചത്. തന്റെ ആദ്യകാല ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളും മെസി തള്ളി. പ്രമുഖ ഫുട്‌ബോള്‍ വെബ്‌സൈറ്റ് നല്‍കിയ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് താരത്തിന്റെ പ്രതികരണം. നുണ നമ്പര്‍ 1-ഞാന്‍ ഇന്ററിലേക്ക് പോകുന്നുവെന്നും റൊണാള്‍ഡീഞ്ഞോയെ ജാമ്യത്തിലാറക്കാന്‍ പണം നല്‍കിയെന്നും. നുണ നമ്പര്‍ 2-ഞാന്‍ പഴയ ക്ലബ്ബായ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലേക്ക് പോകുന്നുവെന്നത്. ദൈവത്തിന് നന്ദി, ആരും ഇത് വിശ്വസിച്ചില്ല-മെസി പോസ്റ്റില്‍ പറഞ്ഞു.

ടി.എന്‍.ടി സ്പോര്‍ട്സാണ് ലയണല്‍ മെസി റൊണാള്‍ഡീന്യോക്ക് ജാമ്യം ലഭിക്കാന്‍ സാമ്പത്തിക സഹായം ചെയ്തെന്ന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. പരാഗ്വെയില്‍ വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജയിലിലായിരുന്നു റൊണാള്‍ഡീന്യോയും സഹോദരന്‍ റോബര്‍ട്ടോ അസീസും. 32 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ഇരുവരേയും 1.6 ദശലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വീട്ടുതടങ്കലിലേക്ക് മാറ്റിയിരുന്നു. ഈ തുക മെസി നല്‍കിയതാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ വസ്തുതയില്ലെന്നാണ് മെസി വ്യക്തമാക്കിയിരിക്കുന്നത്.

ബാഴ്സലോണയില്‍ നിന്നും മെസി പുറത്തുപോവുകയാണെന്ന വാര്‍ത്തകളും ശക്തമായിരുന്നു. ഇറ്റാലിയന്‍ ക്ലബായ ഇന്ററിലേക്ക് മെസി പോകുന്നുവെന്നായിരുന്നു വാര്‍ത്ത. ടി.എന്‍.ടി സ്പോര്‍ട്സ് തന്നെയായിരുന്നു ഈ വാര്‍ത്തയും പുറത്തുവിട്ടത്. മെസിയുമായുള്ള കരാര്‍ അസംഭവ്യമല്ലെന്ന മുന്‍ ഇന്റര്‍ പ്രസിഡന്റ് മാസിമോ മൊറാട്ടിയുടെ വാക്കുകളും ഈ പ്രചാരണത്തിന് കരുത്തേകി.

Next Story

Related Stories