TopTop
Begin typing your search above and press return to search.

അമ്പാട്ടി റായുഡു വിവാദ കുരുക്കില്‍; താരത്തിനെതിരെ നിയമനടപടിയുണ്ടായേക്കും

അമ്പാട്ടി റായുഡു വിവാദ കുരുക്കില്‍; താരത്തിനെതിരെ നിയമനടപടിയുണ്ടായേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിനെതിരെ നിയമ നടപടിയുണ്ടായേക്കും. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനെതിരേ അഴിമതിയാരോപണം ഉന്നയിച്ച താരത്തിനെതിരേ അസോസിയേഷന്‍ നിയമനടപടിക്കൊരുങ്ങുമെന്നാണ് റിപോര്‍ട്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്രസിഡന്റായ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനില്‍ (എച്ച്.സി.എ) വന്‍ അഴിമതിയാണ് നടക്കുന്നതെന്നായിരുന്നു റായുഡുവിന്റെ ആരോപണം.

വിഷയത്തില്‍ തെലങ്കാന വ്യവസായിക, മുന്‍സിപ്പല്‍ ഭരണകാര്യമന്ത്രി കെ.ടി രാമറാവു ഇടപെടണമെന്നും റായുഡു ട്വിറ്ററില്‍ ആവശ്യപ്പെട്ടിരുന്നു. അസോസിയേഷനിലെ ഒരു വിഭാഗം പേര്‍ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന്റെ കേസുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റായുഡുവിന്റെ ട്വീറ്റ്. ഇതിനു പിന്നാലെ താരത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രസിഡന്റ് അസ്ഹറുദ്ദീന്‍ തന്നെ രംഗത്തത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരേ എച്ച്.സി.എ നിയമനടപടിക്ക് ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ പുറത്ത് വന്നത്. ലോകകപ്പ് ടീമില്‍ ഇടംനഷ്ടപ്പെട്ടതിനു പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം തിരിച്ചെത്തിയ റായുഡു സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും ഹൈദരാബാദിനെ നയിച്ചിരുന്നു.

Next Story

Related Stories