TopTop
Begin typing your search above and press return to search.

ട്രാവല്‍ ഏജന്റിന്റെ പരാതി; മുഹമ്മദ് അസ്ഹറുദ്ദീന്‍ നൂറ് കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കും

ട്രാവല്‍ ഏജന്റിന്റെ പരാതി; മുഹമ്മദ് അസ്ഹറുദ്ദീന്‍ നൂറ് കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കും

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും മറ്റ് രണ്ട് പേര്‍ക്കെതിരെയും മഹാരാഷ്ട്ര ഔറംഗബാദിലെ ട്രാവല്‍ ഏജന്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് അസ്ഹറുദ്ദീന്‍ പരാതിക്കാരനെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടകേസ് നല്‍കാന്‍ ഒരുങ്ങുന്നു. അസ്ഹറുദ്ദീനും സംഘവും 20.96 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും അറിയിച്ച് അസ്ഹറുദ്ദീന്‍ രംഗത്തെത്തി. പരാതിക്കാരനായ മുഹമ്മദ് ഷഹാബിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അസ്ഹറുദ്ദീന്റെ പേഴ്സണല്‍ അസിസ്റ്റന്റ് മുജിബ് ഖാന്റെ അഭ്യര്‍ഥന മാനിച്ച് കഴിഞ്ഞ നവംബറില്‍ അസ്ഹറുദ്ദീനും മറ്റു ചിലര്‍ക്കുമായി 20.96 ലക്ഷം രൂപയുടെ വിവിധ അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തതായി ഔറംഗബാദിലെ ഡാനിഷ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏജന്‍സി ഉടമ ഷഹാബ് പരാതിയില്‍ ആരോപിച്ചതായി പോലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ പണമടയ്ക്കാമെന്ന് ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ പണം ലഭിച്ചില്ലെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടു. അതേസമയം പണമടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മുജിബ് ഖാന്റെ സുഹൃത്ത് സുദേഷ് അവക്കല്‍ 10.6 ലക്ഷം രൂപ തനിക്ക് കൈമാറിയതായി ഇ-മെയില്‍ അയച്ചെങ്കിലും അത് ലഭിച്ചില്ലെന്ന് ഷഹാബ് പരാതിയില്‍ പറഞ്ഞു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അസ്ഹറുദ്ദീന്‍ ട്വിറ്ററില്‍ പറഞ്ഞു. 'ഈ പരാതിയില്‍ ഒരു സത്യവുമില്ല, പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഞാന്‍ നിയമോപദേശം തേടുകയും 100 കോടി രൂപ വിലമതിക്കുന്ന മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്യുമെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുന്‍ ക്രിക്കറ്റ് താരം പറഞ്ഞു.




Next Story

Related Stories