TopTop
Begin typing your search above and press return to search.

ലോകകപ്പ് കളിച്ചത് നീര്‌വന്ന് വീര്‍ത്ത കാലുമായി; വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

ലോകകപ്പ് കളിച്ചത് നീര്‌വന്ന് വീര്‍ത്ത കാലുമായി; വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമി

2015ല്‍ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പില്‍ പരിക്കേറ്റ കാലുമായി കളിച്ചത് ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ടൂര്‍ണമെന്റിലെ ഏഴു മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളുമായി ഉമേഷ് യാദവിനു പിന്നില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് ഷമിയായിരുന്നു. കഴിഞ്ഞ ദിവസം മുന്‍ താരം ഇര്‍ഫാന്‍ പത്താനുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഷമി താന്‍ പരിക്കോടെയാണ് ആ ലോകകപ്പ് കളിച്ചതെന്ന് വെളിപ്പെടുത്തിയത്.

'2015 ലോകകപ്പില്‍ എനിക്ക് കാല്‍മുട്ടിന് പരിക്കുണ്ടായിരുന്നു. ടൂര്‍ണമെന്റിലുട നീളം പരിക്കുകളോടെയാണ് ഞാന്‍ കളിച്ചത്. മത്സരങ്ങള്‍ക്ക് ശേഷം എനിക്ക് നടക്കാന്‍ കഴിഞ്ഞില്ല. ഷമി പറഞ്ഞു.''ആദ്യ മത്സരത്തില്‍ തന്നെ കാല്‍മുട്ടിന് പരിക്കേറ്റിരുന്നു. പലപ്പോഴും എന്റെ കാല്‍മുട്ടും തുടകളും ഒരേ വലിപ്പത്തിലായിരുന്നു. ഡോക്ടര്‍മാര്‍ എല്ലാ ദിവസവും അതില്‍ നിന്ന് നീര് കുത്തിയെടുക്കുമായിരുന്നു. ആ സമയം മൂന്ന് വേദനസംഹാരി ഗുളികളാണ് ദിവസേന കഴിച്ചിരുന്നത്''-ഷമി വ്യക്തമാക്കി.

ടൂര്‍ണമെന്റിലുടനീളം വേദന അനുഭവിച്ചിട്ടും കളിക്കാന്‍ ആത്മവിശ്വാസം നല്‍കിയയ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയായിരുന്നുവെന്നും സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന സെമി ഫൈനലില്‍ ഇത് ഏറെ സഹായിച്ചെന്നും ഷമി പറഞ്ഞു. 'സെമി ഫൈനലിന് മുമ്പ് എനിക്ക് ഇത് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ഞാന്‍ എന്റെ സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മത്സര ദിവസം എനിക്ക് വളരെയധികം വേദനയുണ്ടായിരുന്നു. ഞാന്‍ മാനേജുമെന്റുമായി ചര്‍ച്ച ചെയ്തു, പക്ഷേ അത് ശരിയാകുമെന്ന് അവര്‍ പറഞ്ഞു. 'മഹി ഭായ്, ടീം മാനേജ്‌മെന്റ് എനിക്ക് വളരെയധികം ആത്മവിശ്വാസം നല്‍കി. ഇത് സെമിഫൈനല്‍ മത്സരമാണെന്നും മറ്റൊരു ബൗളറെ കൊണ്ടുവരുക അസാധ്യമാണെന്നും പറഞ്ഞു.

Next Story

Related Stories