TopTop
Begin typing your search above and press return to search.

VIDEO| സിംപിള്‍ ക്യാച്ച് വിട്ട് ധോനി; വിശ്വസിക്കാനാകാതെ ബെയര്‍സ്‌റ്റോ

VIDEO| സിംപിള്‍ ക്യാച്ച് വിട്ട് ധോനി; വിശ്വസിക്കാനാകാതെ ബെയര്‍സ്‌റ്റോ

വിക്കറ്റിനു പിന്നിലെ എം.എസ് ധോനിയുടെ പ്രകടനം പകരംവെക്കാനാകാത്തതാണ്. മിന്നല്‍ സ്റ്റംപിങ്ങും ചോരാത്ത കൈകളും ഡൈവുമൊക്കെയായി വിക്കറ്റ് കീപ്പിങ്ങിലെ മാസ്റ്റര്‍ തന്നെയാണ് മിസ്റ്റര്‍ കൂള്‍. ബാറ്റ്‌സ്മാന്‍മാരുടെ ക്രീസിലെ ചലനവും ഷോട്ടുമൊക്കെ മനസിലാക്കി ബൗളര്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി അവരുടെ വിക്കറ്റ് വീഴ്ത്താന്‍ ധോനി മെനയുന്ന തന്ത്രവുമെല്ലാം പലപ്പോഴായി നാം കണ്ടു. അങ്ങനെയുള്ള ധോനി ഒരു ക്യാച്ച് പാഴാക്കുന്നതിനെക്കുറിച്ചൊന്ന് ഓര്‍ത്തുനോക്കൂ, അതും ട്വന്റി20യില്‍ ഒരു സിപിംള്‍ ക്യാച്ച്. ആരായാലും ഒന്ന് ഞെട്ടും. ഇന്നലെയും അത് തന്നെയാണ് സംഭവിച്ചത്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലായിരുന്നു ധോനിയുടെ പിഴവ്. ഹൈദരാബാദ് ഇന്നിംഗ്‌സിലെ രണ്ടാം പന്തിലായിരുന്നു ധോനി സുന്ദരമായൊരു ക്യാച്ച് പാഴാക്കിയത്. ദീപക് ചഹാറിന്റെ പന്ത് ലെഗ് സൈഡിലേക്ക് ഷോട്ടിനുശ്രമിച്ച ജോണി ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ തൊട്ടുരുമി പുറകിലേക്ക്. ഇതേസമയം, പന്തിന്റെ ഗതി മനസിലാക്കി ധോനി അതിനനുസരിച്ച് പൊസിഷന്‍ മാറ്റിയിരുന്നു. പന്ത് കൈയില്‍ ഒതുക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അത്രയും സിംപിളായ ക്യാച്ച് ധോനിയില്‍നിന്ന് ചോര്‍ന്നു. ഗ്ലൗസിനുള്ളില്‍നിന്ന് പന്ത് നിലത്തേക്ക് വീണു. ദീപക് ചഹാറും സഹതാരങ്ങളും വിശ്വസിക്കാനാവാതെ ധോനിയെ നോക്കി. അതിനേക്കാള്‍ ശ്രദ്ധേയമായിരുന്നു ബെയര്‍സ്‌റ്റോവിന്റെ ഭാവം. പന്ത് ധോനിയുടെ കൈയില്‍നിന്ന് ചോരുന്നത് കണ്ടാണ് ബെയര്‍സ്‌റ്റോ സിംഗിള്‍ ഓടിയത്. ഓടുമ്പോഴും ബെയര്‍സ്‌റ്റോ പിന്നിലേക്ക് തിരിഞ്ഞ് ധോനിയെ നോക്കി. ഓട്ടം തികയ്ക്കുമ്പോഴും അവിശ്വസനീയതോടെ ബെയര്‍സ്‌റ്റോ ധോനിയെ നോക്കുന്നുണ്ടായിരുന്നു.


Next Story

Related Stories