TopTop
Begin typing your search above and press return to search.

'ഇത് ധോണി പഠിപ്പിച്ച കളിയാണ്'; തകര്‍പ്പന്‍ ഇന്നിംഗ്‌സിന് പിന്നാലെ പ്രതികരണവുമായി ജഡേജ

ഇത് ധോണി പഠിപ്പിച്ച കളിയാണ്; തകര്‍പ്പന്‍ ഇന്നിംഗ്‌സിന് പിന്നാലെ പ്രതികരണവുമായി ജഡേജ

ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത് ആറാം വിക്കറ്റില്‍ ജഡേജ - ഹാര്‍ദീക് പാണ്ഡ്യ കൂട്ടുകെട്ടായിരുന്നു. ഇന്ത്യ 13 റണ്‍സിന് ജയിച്ച മത്സരത്തില്‍ 108 പന്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 150 റണ്‍സാണ് അടിച്ചെടുത്തത്. മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ജഡേജ മുന്‍ നായകന്‍ ധോണിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഇത് ധോണി പഠിപ്പിച്ച കളിയാണെന്നും അതുകൊണ്ട് ക്രഡിറ്റ് ധോണിക്കാണെന്നും ജഡേജ പറഞ്ഞു. ഇന്ത്യയ്ക്കായും ഐപിഎല്ലില്‍ ായും ചെന്നൈ സൂപ്പര്‍ കിങ്‌സിനായും ദീര്‍ഘകാലം കളിച്ച താരമാണ് മഹി ഭായ് (മഹേന്ദ്രസിങ് ധോണി). കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന കാര്യത്തില്‍ അദ്ദേഹം നമുക്കു മുന്നില്‍ വഴികാട്ടിയായുണ്ട്. മറുവശത്ത് ഏതു ബാറ്റ്‌സ്മാനാണെങ്കിലും അദ്ദേഹത്തിന് പ്രശ്‌നമില്ല. അവര്‍ക്കൊപ്പം നിലയുറപ്പിക്കാനും അതിനുശേഷം വലിയ ഷോട്ടുകള്‍ കളിക്കാനുമായിരുന്നു എന്നും ശ്രമിച്ചിരുന്നത്' ജഡേജ ചൂണ്ടിക്കാട്ടി.

'ഇത്തരം സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുള്ളത് ഇന്ന് ഏറെ സഹായകമായി. അദ്ദേഹത്തിനൊപ്പം ക്രീസില്‍നിന്നും കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്ന ശൈലി കണ്ടുപഠിച്ചിട്ടുണ്ട്. മത്സരം അവസാന ഓവറുകള്‍ വരെ നീട്ടിയാല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ കഴിയുമെന്ന് അദ്ദേഹം തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും അവസാന അഞ്ച് ഓവറുകളില്‍' ജഡേജ പറഞ്ഞു. മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ 76 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 92 റണ്‍സുമായും രവീന്ദ്ര ജഡേജ 50 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 66 റണ്‍സോടെയും പുറത്താകാതെ നിന്നു.


Next Story

Related Stories