TopTop
Begin typing your search above and press return to search.

'മൂന്നു പേരുടെയും ശൈലികള്‍ വേറെയാണ്'; താരങ്ങളുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് എംഎസ്‌കെ പ്രസാദ് പറയുന്നു

മൂന്നു പേരുടെയും ശൈലികള്‍ വേറെയാണ്; താരങ്ങളുടെ ക്യാപ്റ്റന്‍സിയെ കുറിച്ച് എംഎസ്‌കെ പ്രസാദ് പറയുന്നു

ലോകക്രിക്കറ്റില്‍ സമീപകാലത്ത് ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അത് റാങ്കിംഗിലായാലും റെക്കോര്‍ഡുകളുടെ കാര്യത്തിലായാലും. ഇന്ത്യയുടെ ക്യാപറ്റന്‍ കൂള്‍ എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ നായകത്വത്തില്‍ ടീം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നു നായകന്‍മാരെയും ക്യാപ്റ്റന്‍സിയിലെ വ്യത്യസ്ത ഘടകങ്ങളെ കുറിച്ച് പറയുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്. ഒരു ഓണ്‍ലൈന്‍ തത്സമയ വീഡിയോ സെഷനില്‍ സംസാരിച്ച പ്രസാദ്, മൂന്ന് പേരുടെയും നായക മികവ് മികച്ച ജയങ്ങള്‍ സമ്മാനിക്കുന്നവയാണെന്നും പറഞ്ഞു.

'അടിസ്ഥാന ശൈലികള്‍ നോക്കിയാല്‍, നിരവധി വ്യത്യസ്ത ശൈലിയിലുള്ള നായക മികവാണ് 'അവര്‍ മൂന്ന് വ്യത്യസ്ത സ്‌ശൈലികളുള്ള താരങ്ങളാണ്. മാഹി തികച്ചും ശാന്തനയ ക്യാപ്റ്റനാണ്. ഒരു തന്ത്രം നടപ്പിലാക്കുന്നതുവരെ അവന്റെ മനസ്സില്‍ എന്താണുള്ളതെന്ന് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കില്ല. അവന്‍ വളരെ ശാന്തനാണ്, അതേസമയം വിരാട് കോഹ്‌ലിയുടെ മനസിലുള്ളത് വളരെ പെട്ടെന്ന് തന്നെ വ്യക്തമായി മനസിലാക്കിയെടുക്കാം. അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് വായിച്ചെടുക്കാന്‍ സാധിക്കും. അവന്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് വളരെ വ്യക്തമാണ്. രോഹിതിനെക്കുറിച്ചാണ് പറഞ്ഞാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള വ്യക്തിയാണ്. മറ്റ് കളിക്കാരോട് അയാള്‍ക്ക് തീര്‍ച്ചയായും സഹാനുഭൂതി ഉണ്ട്, അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുമെന്നും പ്രസാദ് പറഞ്ഞു.

ടീം ഇന്ത്യയില്‍ ധോണിയുടെ ഭാവിയെക്കുറിച്ചും പ്രസാദ് സംസാരിച്ചു. ധോണി കളിയില്‍ നിന്ന് അല്‍പസമയം അവധിയെടുക്കുന്നതിനെക്കുറിച്ച് തങ്ങള്‍ നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. അതിനാലാണ് യുവതാരം റിഷഭ് പന്തിനെ പിന്തുണച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ കെഎല്‍ രാഹുലും മികച്ച പ്രകടനമാണ് കാഴചവെക്കുന്നത് പ്രസാദ് പറഞ്ഞു


Next Story

Related Stories