TopTop
Begin typing your search above and press return to search.

എംടിബി കേരള പര്‍വത സൈക്ലിംഗ്; കാനഡയുടെ കോറി വാലസും ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യന്മാര്‍

എംടിബി കേരള പര്‍വത സൈക്ലിംഗ്; കാനഡയുടെ കോറി വാലസും ജര്‍മ്മനിയുടെ നൈമ ഡീസ്നറും ചാമ്പ്യന്മാര്‍

അന്താരാഷ്ട്ര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും(സമയം-1:43:27:664-) വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്നറും(1:23:42:932) ചാമ്പ്യന്മാരായി. ഇറാന്റെ ഫര്‍സാദ് ഖോദയാരി(1:43:33:288)രണ്ടാമതും ഇന്ത്യയുടെ ശിവെന്‍ മൂന്നാമതും നേപ്പാളിന്റെ ബുദ്ധി ബഹാദൂര്‍ തമാങ് നാലാമതും ഇന്ത്യയുടെ കിരണ്‍ കുമാര്‍ രാജു അഞ്ചാമതും ഫിനിഷ് ചെയ്തു.വനിതകള്‍ക്കായുള്ള അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ നേപ്പാളിന്റെ ലക്ഷ്മി മഗര്‍(1:37:37:490), ഇന്ത്യയുടെ പൂനം റാണ (1:44:53:490) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പുരുഷന്മാര്‍ക്കുള്ള ദേശീയ വിഭാഗ മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശിവെന്‍ (1:53:51:054) ഒന്നാം സ്ഥാനവും കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജു(1:54:34:258) രണ്ടും ഉത്തരാഖണ്ഡ് സ്വദേശി ദേവേന്ദര്‍ കുമാര്‍ മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ആര്‍മി അഡ്വഞ്ചര്‍ ടീമിലെ പ്രകാശ് ഥാപ, പി ബഹാദൂര്‍ അലെ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

വനിതകള്‍ക്കായുള്ള ദേശീയ മത്സരത്തില്‍ ഉത്തരഖണ്ഡിന്റെ പൂനം റാണ ഒന്നാമതെത്തി. മഹാരാഷ്ട്രയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും(1:49:58:096) കര്‍ണാടകയുടെ ജോത്സ്ന മൂന്നാമതും(2:03:02:868) ഫിനിഷ് ചെയ്തു. അമച്വര്‍ മത്സരത്തില്‍ ചാമ്പ്യനായ ഇടുക്കി സ്വദേശി ജിനി മോള്‍ നാലാമതും ഫിനിഷ് ചെയ്തു.

അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും. ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടന്നഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്.

മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി ടീ എന്‍വയറണ്‍സ് തേയിലത്തോട്ടത്തിലെ 4.8 കിമി ദൈര്‍ഘ്യമുള്ള ട്രാക്കിലാണ് മത്സരങ്ങള്‍ നടന്നത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മത്സരങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. പുരുഷന്മാര്‍ക്കായുള്ള അന്താരാഷ്ട്ര മത്സരത്തില്‍ ആവേശോജ്ജ്വലമായ പോരാട്ടമാണ് നടന്നത്. ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള 78 താരങ്ങള്‍ മത്സരത്തിനെത്തിയിരുന്നു. സമാപന സമ്മേളനം എംഎല്‍എ ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്തു. സിനിമ താരം ശ്രീ ടോവിനോ തോമസ് മുഖ്യാതിഥിയായിരുന്നു.

Next Story

Related Stories