TopTop
Begin typing your search above and press return to search.

എംടിബി കേരള ആറാം ലക്കം:അമച്വര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍

എംടിബി കേരള ആറാം ലക്കം:അമച്വര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്നു മുതല്‍

പര്‍വത മേഖലയിലെ സാഹസിക സൈക്ലിങ് ആയ എംടിബി കേരള ആറാം ലക്കത്തിന്റെ ട്രയല്‍ മത്സരങ്ങള്‍ക്ക് പ്രിയദര്‍ശനി ടീ എന്‍വയണ്‍സില്‍ തുടക്കമായി. അമച്വര്‍ വിഭാഗങ്ങള്‍ക്കുള്ള ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ച് മത്സരങ്ങള്‍ക്കായുള്ള ട്രയലാണ് നടന്നത്. കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി(കെഎടിപിഎസ്), വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് എംടിബി കേരള മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അമച്വര്‍ സൈക്ലിസ്റ്റുകളാണ് ഫണ്‍ ആന്‍ഡ് ചലഞ്ചില്‍ പങ്കെടുക്കുന്നത്.

ഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ച് വിഭാഗത്തിലെ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. പ്രിയദര്‍ശനി തേയിലത്തോട്ടത്തെ ചുറ്റി 4.8 കിമി ദൂരം വരുന്ന ട്രാക്കിലാണ് മത്സരങ്ങള്‍. കുത്തനെയുള്ള കയറ്റവും ചരലുകള്‍ നിറഞ്ഞ ഇറക്കവും എംടിബി കേരളയുടെ ട്രാക്കിനെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാക്കുന്നു. പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. അമച്വര്‍ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവര്‍ക്ക് 22-നു നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാം.

22ന് നടക്കുന്ന അന്തരാഷ്ട്ര-ദേശീയ മത്സരങ്ങള്‍ സംസ്ഥാന തുറമുഖം-മ്യൂസിയം-ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നായി 21 പ്രൊഫഷണല്‍ സൈക്ലിസ്റ്റുകളാണ് അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കുന്നത്.ഇന്ത്യ കൂടാതെ അര്‍മേനിയ, ബഹ്‌റൈന്‍, കാനഡ, ജര്‍മ്മനി, മലേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ശ്രീലങ്ക, സിംഗപ്പൂര്‍, ഉസ്‌ബെക്ക്സ്ഥാന്‍, ഇറാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സൈക്കിളോട്ടക്കാര്‍ അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനായി മാനന്തവാടിയില്‍ എത്തിയിട്ടുണ്ട്.


Next Story

Related Stories