TopTop
Begin typing your search above and press return to search.

VIDEO| രാജസ്ഥാനെ തകര്‍ത്ത ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ട്

VIDEO| രാജസ്ഥാനെ തകര്‍ത്ത ക്വിന്റണ്‍ ഡീകോക്കിന്റെ വെടിക്കെട്ട്

രാജസ്ഥാന്‍ റോയല്‍സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അനായാസ വിജയം. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 172 റണ്‍സ് വിജയലക്ഷ്യം മുംബൈ ഒമ്പത് പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. 50 പന്തില്‍ 70 റണ്‍സുമായി ക്വിന്റണ്‍ ഡീകോക്കാണ് മുംബൈയിയെ മുന്നില്‍ നിന്ന് നയിച്ചത്. ആറു ഫോറും രണ്ട് സിക്സും ഡീകോക്കിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ക്രിസ് മോറിസ് രണ്ടും മുസ്താഫിസുര്‍ റഹ്‌മാന്‍ ഒരു വിക്കറ്റും നേടി.


നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനെ തുടക്കത്തില്‍ മുംബൈ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. എന്നാല്‍ അധികം വൈകാതെ ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും വേഗം കണ്ടെത്തി. 32 പന്തില്‍ 41 റണ്‍സെടുത്താണ് ബട്‌ലര്‍ പുറത്തായത്. യശ്വസി 20 പന്തില്‍ 32 റണ്‍സെടുത്തു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 27 പന്തില്‍ 42 റണ്‍സുമായി ടീം സ്‌കോര്‍ ഉയര്‍ത്തി. ശിവം ദുബെ 31 പന്തില്‍ 35 റണ്‍സ് നേടി. നാല് പന്തില്‍ ഏഴ് റണ്‍സുമായി ഡേവിഡ് മില്ലെറും ഏഴ് പന്തില്‍ എട്ട് റണ്‍സുമായി റിയാന്‍ പരാഗും പുറത്താകാതെ നിന്നു. രാഹുല്‍ ചഹാര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, ബോള്‍ട്ട്, ബുംമ്ര എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


Next Story

Related Stories