TopTop
Begin typing your search above and press return to search.

'എല്ലിസ് പെറിക്കൊപ്പം അത്താഴം കഴിക്കണം, അതീവ സുന്ദരിയാണവള്‍'; ആഗ്രഹം അറിയിച്ച് മുരളി വിജയ്

എല്ലിസ് പെറിക്കൊപ്പം അത്താഴം കഴിക്കണം, അതീവ സുന്ദരിയാണവള്‍; ആഗ്രഹം അറിയിച്ച് മുരളി വിജയ്

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ താരങ്ങള്‍ ക്രിക്കറ്റിന്റെ തിരക്കുകളില്ലാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരുമായി സംവദിക്കുകയാണ് താരങ്ങള്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മുരളി വിജയ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഉത്തരം പറയുകയാണ്. അത്താഴത്തിന് ഒപ്പം കൂട്ടാന്‍ താത്പര്യമുള്ള രണ്ട് താരങ്ങള്‍ ആരെല്ലാമാണ് എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുരളി വിജയിയോട് ചോദ്യം വന്നത്. മുരളി വിജയിയുടെ ഉത്തരം കേട്ട് ഞെട്ടുകയാണ് ആരാധകര്‍.

ഓസ്ട്രേലിയന്‍ വനിതാ താരം എല്ലീസ് പെറി, ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നീ പേരുകളാണ് മുരളി വിജയ് പറഞ്ഞത്. എല്ലീസ് പെറിയെ പറഞ്ഞതിന് മുരളി വിജയ് പറഞ്ഞ ന്യായീകരണമാണ് ആരാധകരെ കൗതുകത്തിലാക്കുന്നത്. 'എല്ലിസ് പെറി. എനിക്ക് അവളോടൊപ്പം അത്താഴം കഴിക്കണം. അവള്‍ വളരെ സുന്ദരിയാണ്. എന്നായിരുന്നു താരം ഉത്തരം പറഞ്ഞത്. ശിഖര്‍ ധവാന്റെ തമാശകള്‍ തന്നെയാണ് അത്താഴത്തിന് ഒപ്പം കൂട്ടാന്‍ തന്നെ പ്രേരിപ്പിക്കുകയെന്നും മുരളി വിജയ് പറഞ്ഞു. അയാള്‍ എപ്പോഴും തമാശ പറയുന്നു. അദ്ദേഹം ഹിന്ദി സംസാരിക്കുകയും ഞാന്‍ തമിഴില്‍ സംസാരിക്കുകയും ചെയ്യും. ചെന്നൈ സൂപ്പര്‍ കിങ്സ് തന്നോട് വളരെയധികം ചേര്‍ന്ന് നില്‍ക്കുന്ന ടീം ആണെന്നും മുരളി വിജയ് പറഞ്ഞു. ചെന്നൈയിലെ ക്രിക്കറ്റ് മൈതാനത്താണ് താന്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത്.ലോക്ക്ഡൗണ്‍ സമയമായതിനാല്‍ മൈതാനത്ത് പോകുന്നതും ക്രിക്കറ്റ് കളിക്കുന്നതും തനിക്ക് വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു,

"If Viru is there at the other end, runs automatically flow in. MS is always a calming factor in the middle." #Monk @mvj888 gets candid! @virendersehwag @msdhoni #AnbuDenLions @RuphaRamani 🦁💛 pic.twitter.com/eA5qHBiZOx
— Chennai Super Kings (@ChennaiIPL) April 15, 2020

Next Story

Related Stories