TopTop
Begin typing your search above and press return to search.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത കായിക താരമായി നവോമി ഒസാക്ക

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിത കായിക താരമായി നവോമി ഒസാക്ക

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ കായികതാരമായി ജപ്പാന്റെ ടെന്നീസ് താരം നവോമി ഒസാക്ക. അമേരിക്കയുടെ ടെന്നീസ് താരം സെറീന വില്ല്യംസിനെ പിന്നിലാക്കിയാണ് ഒസാക്കയുടെ കുതിപ്പ്. ഫോബ്സിന്റെ ഏറ്റവും പുതിയ പട്ടികയിലാണ് ഒസാക്ക ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഒസാക്ക 37.4 മില്യണ്‍(ഏകദേശം 287 കോടി രൂപ) ഡോളര്‍ കളിയിലൂടെയും പരസ്യ വരുമാനത്തിലൂടെയും സമ്പാദിച്ചു.

ടെന്നീസിലെ സൂപ്പര്‍ താരങ്ങളായ സെറീന വില്യംസും മരിയ ഷറപ്പോവയും 2004 മുതല്‍ കൈയ്യടക്കിവെച്ചിരുന്ന സ്ഥാനത്തേക്കാണ് ഒസാക്ക എത്തുന്നത്. കഴിഞ്ഞ നാലു വര്‍ഷവും സെറീനയായിരുന്നു ഫോബ്സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്തവണ സെറീനയേക്കാള്‍ 1.4 മില്യണ്‍ ഡോളര്‍ കൂടുതലായി സമ്പാദിക്കാന്‍ ഒസാക്കയ്ക്ക് കഴിഞ്ഞു. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന റെക്കോര്‍ഡും ഒസാക്ക ഇത്തവണ സ്വന്തമാക്കി.

2015ല്‍ മരിയ ഷറപ്പോവ 29.7 മില്യണ്‍ ഡോളര്‍ വരുമാനം നേടിയിരുന്നു. ഒരു വനിതാ അത്ലറ്റ് ഒരു വര്‍ഷം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമെന്ന റെക്കോര്‍ഡ് അതിനു ശേഷം ഷറപ്പോവയ്ക്കായിരുന്നു. ഇത്തവണ അത് മറികടക്കാന്‍ ഒസാക്കയ്ക്ക് കഴിഞ്ഞു. 1990 മുതല്‍ വനിതാ ടെന്നീസ് താരങ്ങളാണ് അത്ലറ്റുകളില്‍ ഏറ്റവും ഉയര്‍ന്ന വരുമാനം സ്വന്തമാക്കുന്നത്.

രണ്ടു തവണ ഗ്രാന്‍സ്ലാം നേടിയ ഒസാക്കയുടെ അച്ഛന്‍ ഹെയ്തിയിലാണ് ജനിച്ചത്. അമ്മ ജപ്പാന്‍കാരിയാണ്. 2018 യു.എസ് ഓപ്പണില്‍ സെറീനയെ തോല്‍പ്പിച്ച് കിരീടം നേടിയതോടെയാണ് ഒസാക്ക താരമായത്. 2019-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും നേടി. എന്നാല്‍ പിന്നീട് നിറംമങ്ങിയ താരം നിലവില്‍ ലോകറാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ്.


Next Story

Related Stories