TopTop
Begin typing your search above and press return to search.

തകര്‍ത്തടിച്ച് ലുകാകു; ഇന്റര്‍ മിലാന്‍ വീണ്ടും ലീഗില്‍ മുന്നിലെത്തി

തകര്‍ത്തടിച്ച് ലുകാകു; ഇന്റര്‍ മിലാന്‍ വീണ്ടും ലീഗില്‍ മുന്നിലെത്തി

സീരി എയില്‍ നാപോളിയെ പരാജയപ്പെടുത്തി ഇന്റര്‍ മിലാന്‍ വീണ്ടും ഒന്നാമത് സ്ഥാനത്ത് എത്തി. നാപോളിയുടെ ഹോം മൈതാനത്ത് നടന്ന മത്സരത്തിലാണ് ഇന്റര്‍ മിലാന്‍ ജയം പിടിച്ച് വാങ്ങിയത്. ഹോം ഗ്രൗണ്ടില്‍ അവസാനമായി ഒക്ടോബറില്‍ നാപോളി ഒരു മത്സരം സ്വന്തമാക്കിയത്. ഏകപക്ഷീയമായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്റര്‍മിലാന്റെ വിജയം. ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ ലുകാകുവിന്റെ ഗംഭീര പ്രകടനമാണ് മത്സരത്തില്‍ കണ്ടത്. .

മത്സരത്തില്‍ രണ്ട് മികച്ച ഗോളുകളാണ് ലുകാകു നേടിയത്. 14ആം മിനുട്ടിലും 33ആം മിനുട്ടിലുമായിരുന്നു ലുകാകുവിന്റെ ഗോളുകള്‍ പിറന്നത്. ഗോള്‍ നേട്ടത്തോടെ ലീഗില്‍ ലുകാകുവിന് 14 ഗോളുകള്‍ ആയി. ലുകാകുവിനെ കൂടാതെ അര്‍ജന്റീനന്‍ സ്‌ട്രൈക്കര്‍ ലൊറാട്ടോ മാര്‍ട്ടീനെസും ഗോള്‍ നേടി. മിലികിന്റെ വകയായിരുന്നു നാപോളിയുടെ ആശ്വാസ ഗോള്‍. വിജയത്തോടെ ഇന്റര്‍ മിലാന്‍ 45 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 45 പോയിന്റ് തന്നെയാണ് യുവന്റസിനും ഉള്ളത് എങ്കിലും മെച്ചപ്പെട്ട ഗോള്‍വ്യത്യാസം ഇന്ററിനെ മുന്നില്‍ നിര്‍ത്തുകയാണ്.

Next Story

Related Stories