TopTop
Begin typing your search above and press return to search.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: മലയാളി താരം നിവ്യ ആന്റണിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: മലയാളി താരം നിവ്യ ആന്റണിക്ക് റെക്കോര്‍ഡോടെ സ്വര്‍ണം

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന്റെ നിവ്യ ആന്റണിക്ക് സ്വര്‍ണം. വനിതകളുടെ പോള്‍വോള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡോടെയാണ് നിവ്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 3.75 മീറ്റര്‍ ഉയരം മറികടന്നാണ് നിവ്യ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 3.50 മീറ്റര്‍ ഉയരം മറികടന്ന കേരളത്തിന്റെ ബ്ലെസി കുഞ്ഞുമോനാണ് വെങ്കലം.

ആദ്യ ദിനത്തില്‍ അണ്ടര്‍ 20 പെണ്‍കുട്ടികളുടെ ലോങ് ജംപില്‍ സാന്ദ്രാ ബാബു കേരളത്തിനായി സ്വര്‍ണം നേടിയിരുന്നു. കേരളത്തിന്റെ തന്നെ ആന്‍സി സോജന്‍ വെങ്കലം നേടി. ലോക ജൂനിയര്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പിന് യോഗ്യത നേടിയ പ്രകടനത്തോടെയാണ് സാന്ദ്രയുടെ സ്വര്‍ണം. 6.16 മീറ്റര്‍ ചാടിയാണ് സാന്ദ്ര സ്വര്‍ണം ഉറപ്പിച്ചത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ പിഎസ് പ്രഭാവതി നേടിയ വെള്ളിയാണ് കേരളത്തിന്റെ മറ്റൊരു മെഡല്‍.

20 seconds of Shivam Dube 💥💥🚀🚀 #TeamIndia 💪🏻💪🏻 #INDvBAN @Paytm pic.twitter.com/yWiVUpDQ8f
— BCCI (@BCCI) November 2, 2019

Next Story

Related Stories