TopTop
Begin typing your search above and press return to search.

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് തുടക്കം; കിരീട പ്രതീക്ഷയില്‍ കേരളം

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് തുടക്കം; കിരീട പ്രതീക്ഷയില്‍ കേരളം

35-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന് ശനിയാഴ്ച തുടക്കമാകുകയാണ്. 66 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമടക്കം കേരള ടീമില്‍ 116 പേരാണുള്ളത്. രണ്ടുവര്‍ഷംമുമ്പ് കേരളത്തിന്റെ കിരീടം തട്ടിത്തെറിപ്പിച്ച ഹരിയാനയും മഹാരാഷ്ട്രയും തമിഴ്‌നാടും കര്‍ണാടകവും കേരളത്തിന് വെല്ലുവിളിയാകും. ഇന്ന് 11 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. ലോങ്ജമ്പില്‍ (അണ്ടര്‍ 20) ആന്‍സി സോജനും 10,000 മീറ്ററില്‍ (അണ്ടര്‍ 20) ആനന്ദ് കൃഷ്ണയും കേരളത്തലന്റെ മെഡല്‍ പ്രതീക്ഷകളാണ്.

ലോങ്ജമ്പില്‍ സാന്ദ്ര ബാബു, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയി, പോള്‍വാള്‍ട്ടില്‍ നിവ്യ ആന്റണി, എ.കെ. സിദ്ധാര്‍ഥ്, 200, 400 മീറ്ററുകളില്‍ അബ്ദുള്‍ റസാഖ്, 400 മീറ്ററില്‍ എ. രോഹിത്, ട്രിപ്പിള്‍ ജമ്പിലും ഹൈജമ്പിലും ഗായത്രി ശിവകുമാര്‍, 400 മീറ്ററില്‍ എ.എസ്. സാന്ദ്ര തുടങ്ങിയവരില്‍ സ്വര്‍ണപ്രതീക്ഷയുണ്ട്. പാലാ അല്‍ഫോന്‍സ് കോളേജിലെ നിവ്യ ആന്റണിയാണ് പെണ്‍കുട്ടികളുടെ ക്യാപ്റ്റന്‍.

കോതമംഗലം എം.എ. കോളേജിലെ എ.കെ. സിദ്ധാര്‍ഥ് ആണ്‍കുട്ടികളെ നയിക്കും. സി. അഭിനവും അപര്‍ണ റോയിയുമാണ് വൈസ് ക്യാപ്റ്റന്‍മാര്‍. മുഖ്യപരിശീലകന്‍ പി.പി. പോള്‍. ആര്‍. ജയകുമാര്‍, പി. പീസ്, കെ.പി. അഖില്‍ എന്നിവര്‍ സഹപരിശീലകരാണ്. എം. രാമചന്ദ്രന്‍, സി. ഹരിദാസ്, സി. കവിത, എ.പി. അര്‍ച്ചന എന്നിവരാണ് മാനേജര്‍മാര്‍. റാഞ്ചിയില്‍ കഴിഞ്ഞവര്‍ഷത്തെ മീറ്റില്‍ കേരളം രണ്ടാംസ്ഥാനത്തായിരുന്നു.

Next Story

Related Stories