TopTop
Begin typing your search above and press return to search.

200 മീറ്ററിലും സ്വര്‍ണം; ഇരട്ടമെഡല്‍ നേട്ടത്തില്‍ ആന്‍സി സോജന്‍

200 മീറ്ററിലും സ്വര്‍ണം; ഇരട്ടമെഡല്‍ നേട്ടത്തില്‍ ആന്‍സി സോജന്‍

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന്റെ ആന്‍സി സോജന് രണ്ടാം സ്വര്‍ണം. 200 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണ നേട്ടത്തിലെത്തിയതോടെ മീറ്റില്‍ താരത്തിന്റെ മെഡല്‍ നേട്ടം രണ്ടായി. നേരത്തെ 100 മീറ്ററിലും ആന്‍സി സ്വര്‍ണം നേടിയിരുന്നു. മീറ്റിന്റെ മൂന്നാംദിനം മഴയെത്തിയെങ്കിലും കേരള താരങ്ങള്‍ മികച്ച പ്രകടമാണ് കാഴചവെച്ചത്. ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ ആകാശ് എം. വര്‍ഗീസ് സ്വര്‍ണം നേടിയപ്പോള്‍ മറ്റ് പലയിനങ്ങളിലും യോഗ്യതാറൗണ്ടില്‍ മികച്ച പ്രകടനത്തോടെ ഫൈനലിലെത്തി. പെണ്‍കുട്ടികളുടെ ലോങ്ജമ്പ് യോഗ്യതാ റൗണ്ടില്‍ കേരളത്തിന്റെ ആന്‍സി സോജന്‍ (6.08 മീറ്റര്‍) മീറ്റ് റെക്കോഡിനേക്കാള്‍ (6.05 മീറ്റര്‍) മികച്ച ദൂരം കണ്ടെത്തി. മഴകാരണം മാറ്റിയ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ട് മത്സരം ഇന്ന് നടക്കും. 15 മത്സരങ്ങളുടെ ഫൈനലാണ് ഇന്ന് നടക്കുന്നത്.

ചങ്ങനാശ്ശേരി സ്വദേശിയായ ആകാശ് തന്റെ അഞ്ചാമത്തെ ശ്രമത്തിലാണ് (15.45 മീറ്റര്‍) ട്രിപ്പിള്‍ ഷമ്പില്‍ സ്വര്‍ണം നേടിയത്. ആകാശ് ഉള്‍പ്പെടുന്ന റിലേ ടീമും ഫൈനലിലെത്തി. ഈ ഇനത്തില്‍ കേരളത്തിന്റെ സി.ഡി. അഖില്‍ കുമാര്‍ (14.72) നാലാമത് ഇടം പിടിച്ചു. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കേരളത്തിന്റെ സി. ചാന്ദ്‌നിയും ജാവലിന്‍ ത്രോയില്‍ തലീത്ത കുമ്മി സുനിലും ആറാംസ്ഥാനം നേടി. പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടിയ ഡല്‍ഹിയുടെ കെ.എം. ചന്ദ (4:26.85 മിനിറ്റ്), രാജസ്ഥാന്റെ സുമിത്ര (4:35.59), പഞ്ചാബിന്റെ പൂജ (4:39.67) എന്നിവര്‍ മീറ്റ് റെക്കോഡ് (4:42.47) മറികടന്നു. ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ വിദ്യാഭാരതിയുടെ അഫ്‌സര്‍ അഹമ്മദും (71.29 മീറ്റര്‍) മീറ്റ് റെക്കോഡ് (71.01) ഭേദിച്ചു.


Next Story

Related Stories