TopTop
Begin typing your search above and press return to search.

ലോകകപ്പില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്ത താരം; റെക്കോര്‍ഡ് സ്വന്തമാക്കിയത് സച്ചിനെ മറികടന്ന്

ലോകകപ്പില്‍ കൂടുതല്‍ സമയം ബാറ്റ് ചെയ്ത താരം; റെക്കോര്‍ഡ് സ്വന്തമാക്കിയത് സച്ചിനെ മറികടന്ന്

ലോകക്രിക്കറ്റില്‍ ഇന്ത്യയുടെ സച്ചിന്‍ തെല്‍ഡുല്‍ക്കര്‍ കുറിച്ചത്രയും റെക്കോര്‍ഡുകള്‍ അവകാശപ്പെടാന്‍ ഇപ്പോള്‍ ക്രിക്കറ്റില്‍ സജീവമായിരിക്കുന്ന മറ്റൊരു താരത്തിന് കഴിയില്ല. ടെസ്റ്റ്, ഏകദിന ക്രിക്കറ്റുകളില്‍ മികച്ച റെക്കോര്‍ഡുകളാണ് സച്ചിന്റെ പേരിലുള്ളത്. ടി20 ക്രിക്കറ്റ് എത്തിയപ്പോള്‍ 50 ഓവര്‍ മത്സരങ്ങളുടെ എണ്ണം കുറഞ്ഞതും സച്ചിന്റെ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ താരങ്ങള്‍ക്ക് അവസരങ്ങളും കുറഞ്ഞു.

എന്നാല്‍ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്ത കളിക്കാരനെന്ന റെക്കോര്‍ഡ് ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണിന്റെ പേരിലാണ്. 2019 ലെ ലോകകപ്പിലാണ് ഒരു മിനിറ്റിന്റെ വ്യത്യാസത്തിലാണ് വില്യംസണ്‍ റെക്കോര്‍ഡ് സച്ചിനില്‍ നിന്നും സ്വന്തമാക്കിയത്. 2019ലെ ലോകകപ്പില്‍ വില്യംസണ്‍ 1,131 മിനിറ്റ് ആകെ ബാറ്റ് ചെയ്തു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 1,130 മിനിറ്റെന്ന റെക്കോര്‍ഡാണ് വില്യംസണ്‍ സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കയില്‍ 2003ല്‍ നടന്ന ലോകകപ്പിലായിരുന്നു സച്ചിന്റെ നേട്ടം. ലോകകപ്പില്‍ ആകെ 2278 റണ്‍സും 6 സെഞ്ച്വറികളും നേടി വമ്പന്‍ റെക്കോര്‍ഡ് സച്ചിന്റെ പേരിലാണ്. 2019 ലെ ലോകകപ്പ് വില്യംസണിനേയും ന്യൂസിലന്‍ഡിനേയും സംബന്ധിച്ച് ഏറെ നേട്ടങ്ങളുണ്ടാക്കിയ ടൂര്‍ണമെന്റായിരുന്നു. ടീമിനെ മുന്നില്‍നിന്നും നയിച്ച വില്യംസണ്‍ 82.57 റണ്‍സ് ശരാശരിയില്‍ 578 റണ്‍സാണ് അടിച്ചുകൂട്ടിയത്. 2 സെഞ്ച്വറിയും അത്രതന്നെ അര്‍ധശതകവും നേടിയ വില്യംസണ്‍ തന്നെയാണ് ന്യൂസിലന്‍ഡ് നിരയിലെ ടോപ് സ്‌കോററും.


Next Story

Related Stories