TopTop
Begin typing your search above and press return to search.

31 വര്‍ഷത്തിന് ശേഷം ആ നാണക്കേട് വീണ്ടും; ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും കിവീസിന് ജയം

31 വര്‍ഷത്തിന് ശേഷം ആ നാണക്കേട് വീണ്ടും; ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും കിവീസിന് ജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം അഞ്ച് വിക്കറ്റിന് ജയിച്ച് ന്യൂസിലന്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം കിവീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടന്നു. ഗുപ്റ്റില്‍(46 പന്തില്‍ 66), നിക്കോള്‍സ്(103 പന്തില്‍ 80) ഗ്രാന്‍ഡ്ഹോം(28 പന്തില്‍ 58) എന്നിവരുടെ ബാറ്റിംങാണ് ന്യൂസിലന്റ് ജയം അനായാസമാക്കി മാറ്റിയത്. ട്വന്റി20 പരമ്പരയില്‍ എല്ലാ മത്സരവും പരാജയപ്പെടുത്തി നാണംകെടുത്തിയ ഇന്ത്യയെ ഏകദിന പരമ്പരയില്‍ സമാനമായ രീതിയില്‍ തകര്‍ത്ത് ന്യൂസീലന്‍ഡ് പ്രതികാരം തീര്‍ത്തു.

ഏതാണ്ട് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് ഏകദിനത്തില്‍ ഇന്ത്യ മൂന്നോ അതിലധികമോ മത്സരങ്ങളുള്ള പരമ്പരയില്‍ 'വൈറ്റ് വാഷ്' ചെയ്യപ്പെടുന്നത്. 1983-84 കാലഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 5-0ന് തോറ്റതാണ് ഇന്ത്യയുടെ ആദ്യ വൈറ്റ് വാഷ്. പിന്നീട് ഇതേ എതിരാളികള്‍ക്കെതിരെ 1988-89 കാലഘട്ടത്തിലും 5-0ന് പരമ്പര കൈവിട്ടു. 2006-07 കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-0ന് ഇന്ത്യ തോറ്റിരുന്നു. അന്ന് ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ അത് വൈറ്റ് വാഷായി കണക്കാക്കിയില്ലെന്നു മാത്രം.

ഇന്ത്യന്‍ ബൗളര്‍മാരില്‍ ചിലരെ തിരഞ്ഞു പിടിച്ചായിരുന്നു കിവീസ് ആക്രമണം. ബുംറയേയും ചഹാലിനേയും ജഡേജയേയും വെറുതേ വിട്ടപ്പോള്‍ സെയ്നിയും താക്കൂറും അടികൊണ്ടു വലഞ്ഞു. 9.1 ഓവര്‍ എറിഞ്ഞ താക്കൂര്‍ 87 റണ്‍സാണ് വഴങ്ങിയത്. എട്ട് ഓവറില്‍ 68 റണ്‍ സെയ്നിയും വഴങ്ങി. ചഹാല്‍ മൂന്ന് വിക്കറ്റ് നേടി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ കെ.എല്‍ രാഹുലിന്റെ നാലാം ഏകദിന സെഞ്ചുറിയുടെ മികവിലാണ് 7 വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍ നേടിയത്. ശ്രേയസ് അയ്യര്‍ (63 പന്തില്‍ 62) അര്‍ധ സെഞ്ചുറി നേടി. ബേ ഓവലില്‍ ടോസ് നേടിയ ന്യൂസിലന്റ് ബൗളിംങ് തെരഞ്ഞെടുക്കുകയായിരുന്നു. 113 പന്തുകളില്‍ നിന്നാണ് അഞ്ചാമനായിറങ്ങിയ കെ.എല്‍ രാഹുല്‍ 112 റണ്‍ അടിച്ചത്. ഒമ്പത് ഫോറും രണ്ട് സിക്സും രാഹുല്‍ നേടി. മനീഷ് പാണ്ഡെക്കൊപ്പം 107 റണ്‍

Next Story

Related Stories