TopTop
Begin typing your search above and press return to search.

'വിരമിക്കലിനെ കുറിച്ച് ജനുവരി വരെ ചോദിക്കരുത്'; ധോണിയുടെ ആദ്യ പ്രതികരണം

വിരമിക്കലിനെ കുറിച്ച് ജനുവരി വരെ ചോദിക്കരുത്; ധോണിയുടെ ആദ്യ പ്രതികരണം

വിരമിക്കലിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ജനുവരി വരെ ചോദിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ഒരു ചടങ്ങിനിടെ ധോണിയോട് വിരമിക്കലിനെ കുറിച്ചുള്ള ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ധോണി ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം അടുത്ത വര്‍ഷത്തെ ഐ.പി.എല്ലിന് ശേഷം മാത്രമേ ധോണി ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിക്കുന്നതിന്റെ പറ്റി തീരുമാനമെടുക്കുവെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് ഇന്ത്യ തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. തുടര്‍ന്ന് നടന്ന വെസ്റ്റിന്‍ഡീസ് പരമ്പരയില്‍ നിന്ന് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെയും ബംഗ്ലാദേശിന്റെയും ഇന്ത്യന്‍ പരമ്പരകളില്‍ ധോണിക്ക് ഇന്ത്യക്ക് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍, ഐ.പി.എല്ലില്‍ ധോണി കളിക്കുമെന്ന സൂചനയുണ്ട്. ചെന്നൈ സൂപ്പര്‍ കിംങ്സ് ഉടമകളോട് 2021ലെ ലേലത്തില്‍ തന്നെ റിലീസ് ചെയ്യണമെന്ന് ധോണി ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. അതേസമയം ചെന്നൈ മാനേജ്മെന്റ് ധോണിയുടെ ഈ ആവശ്യത്തോട് അനുകൂലമായല്ല പ്രതികരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Next Story

Related Stories