TopTop
Begin typing your search above and press return to search.

നെയ്മറുടെ 'ഡ്രീം ഫൈവ്'; ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല, ഇവരാണ് ആ അഞ്ച് താരങ്ങള്‍

നെയ്മറുടെ ഡ്രീം ഫൈവ്; ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല, ഇവരാണ് ആ അഞ്ച് താരങ്ങള്‍

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയനോ റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ ബ്രസീല്‍, പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ തന്റെ സ്വപ്‌ന ടീം 'ഡ്രീം ഫൈവ്' പ്രഖ്യാപിച്ചു. തന്റെ മുന്‍ ക്ലബായ എഫ്‌സി ബാഴസ്‌ലോണയിലെ സഹതാരം ലയണല്‍ മെസിയെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും നെയ്മര്‍ റൊണാള്‍ഡോയ്ക്ക് ഇടം നല്‍കിയില്ല. മെസിലെ കൂടാതെ സുവാരസ്, പിഎസ്ജിയിലെ നെയ്മറുടെ സഹതാരം കിലിയന്‍ എംബാപ്പെ, ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന പോള്‍ പോഗ്ബ, ബെല്‍ജിയന്‍ താരവും റയല്‍മാഡ്രിന്റെ മിന്നും താരവുമായ ഏദന്‍ ഹസാര്‍ഡ് എന്നിവരും നെയ്മറിന്റെ സ്വപ്‌ന ടീമിലുണ്ട്.

അടുത്തിടെ നെയ്മറിന് വഴിയൊരുക്കാണ്‍ താന്‍ ബാഴ്‌സയില്‍ നിന്ന് പുറത്തുപോകാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. കറ്റാലന്‍ ജയന്റ്‌സ് അര്‍ജന്റീനയുടെ സൂപ്പര്‍ സ്‌ട്രൈക്കറെ മാറ്റി ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ ടീമിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം നമ്മള്‍ ഒരുമിച്ച് നിന്നാല്‍ ഒരു ചാമ്പ്യന്‍സ് ലീഗ് ജയം നേടാം എന്ന് മെസി നെയ്മറിന് വാട്‌സാപ്പ് സന്ദേശം അയച്ചതായും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 'നിങ്ങളെ എനിക്ക് തിരിച്ച് വേണം, രണ്ട് വര്‍ഷത്തേക്ക്, അത് കഴിഞ്ഞാല്‍ നിങ്ങള്‍ ഒറ്റക്കാകും. സപ്പോള്‍ എന്റെ സ്ഥാനം നിങ്ങള്‍ എടുത്തോളു മെസി നെയ്മര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. മെസിക്ക് ശേഷം നെയ്മര്‍ ബാഴ്‌സയെ മുന്നില്‍ നിന്ന് നയിക്കണമെന്ന് തന്നെയാണ് ടീം മാനേജ്‌േെന്റും ആഗ്രഹിക്കുന്നതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

Related Stories