TopTop
Begin typing your search above and press return to search.

യൂറോപ്പ ലീഗില്‍ ഒളിമ്പിയാക്കോസിനോട് തോറ്റ് ആഴ്സണല്‍ പുറത്തേക്ക്

യൂറോപ്പ ലീഗില്‍ ഒളിമ്പിയാക്കോസിനോട് തോറ്റ് ആഴ്സണല്‍ പുറത്തേക്ക്

യൂറോപ്പ ലീഗില്‍ ഒളിമ്പിയാക്കോസിനോട് തോറ്റ് ആഴ്‌സണല്‍ പുറത്തേക്ക്. ആദ്യ പാദത്തില്‍ 1 ഗോള്‍ ജയവുമായി സ്വന്തം മൈതാനത്ത് കളിക്കാന്‍ ഇറങ്ങിയ ആഴ്സണലിനെ അധികസമയത്തേക്ക് നീണ്ട മത്സരത്തില്‍ 2-1 നു തോല്‍പ്പിച്ചാണ് ഗ്രീക്ക് ടീം പ്രീ ക്വാര്‍ട്ടറിലില്‍ പ്രവേശിച്ചത്. എവേ ഗോള്‍ പ്രകാരം ആണ് ആഴ്‌സണല്‍ പുറത്തായത്.

മത്സരത്തില്‍ ആഴ്‌സണല്‍ തുടര്‍ച്ചയായ പിഴവുകള്‍ വരുത്തിയതാണ് തോല്‍വിക്ക് കാരണമായത്. ആദ്യ പകുതിയില്‍ ലാക്കസെറ്റ ആഴ്സണളിനായി വല കുലുക്കി എങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതും തിരിച്ചടിയായി. രണ്ടാം പകുതിയില്‍ അവസരങ്ങള്‍ മുതലാക്കിയ ഒളിമ്പിയാക്കോസ് 53 മിനിറ്റില്‍ സ്‌കോര്‍ ചെയ്തു.വാല്‍ബേനയുടെ കോര്‍ണര്‍ പ്രതിരോധിക്കുന്നതില്‍ ആഴ്‌സണല്‍ പരാജയപ്പെട്ടപ്പോള്‍ പെപ്പെ സീസെ ഗ്രീക്ക് ടീമിനായി വല കുലുക്കി. തുടര്‍ന്ന് ഗ്രീക്ക് ടീം പ്രതിരോധം ശക്തമാക്കി. മത്സരം അധികാസമയത്തിലേക്ക് നീണ്ടപ്പോള്‍ പരിക്കേറ്റ മുസ്താഫിക്ക് പകരം സോക്രട്ടീസിനെ ആഴ്സണല്‍ കളത്തില്‍ ഇറക്കി. അധികസമയത്ത് ആധിപത്യം ആഴ്സണല്‍ നേടി എങ്കിലും എതിരാളികര്‍ ശക്തമായ പ്രതിരോധം തീര്‍ത്തു.

ഇതിനിടയില്‍ ഗോളാക്കാവുന്ന അവസരം ബാറില്‍ തട്ടി ഗ്രീക്ക് ടീമിന് നഷ്ടമായി. മാര്‍ട്ടിനെല്ലി എത്തിയതോടെ കൂടുതല്‍ ഉണര്‍ന്നു കളിച്ചു ആഴ്സണല്‍. ഇതിന്റെ ഫലം ആയി 113 മിനിറ്റില്‍ ഒരു അതുഗ്രം ഓവര്‍ ഹെഡ് കിക്കിലൂടെ ആഴ്സണലിനെ മത്സരത്തില്‍ ഒപ്പമെത്തിച്ച ഒബമയാങ് ഇരുപാദങ്ങളില്‍ ആയി ആഴ്സണലിനെ മുന്നില്‍ എത്തിച്ചു. ഈ ഗോളിലൂടെ ഏതാണ്ട് ജയം ഉറപ്പിച്ച ആഴ്സണല്‍ ആരാധകര്‍ ആഘോഷം തുടങ്ങി. എന്നാല്‍ 119 മിനിറ്റില്‍ ഒരു അനാവശ്യ കോര്‍ണര്‍ വഴങ്ങി. കിട്ടിയ അവസരം മുതലെടുത്ത ഗ്രീക്ക് ടീം യൂസഫ് അല്‍ അറബിയിലൂടെ മത്സരത്തില്‍ വീണ്ടും മുന്നിലെത്തി. എന്നാല്‍ കളിയുടെ അവസാന സെക്കന്റില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം ടീമിന്റെ എപ്പോഴത്തെയും രക്ഷകന്‍ ആയ ഒബമയാങ് നഷ്ടപ്പെടുത്തിയതോടെ ആഴ്സണല്‍ പരാജയം ഉറപ്പിച്ചു.

Next Story

Related Stories