TopTop
Begin typing your search above and press return to search.

ഇന്ത്യയിലെ ടി20 ലോകകപ്പിന് പാക്കിസ്ഥാന് പ്രവേശനമുണ്ടോ? ആശങ്കകള്‍ പങ്കുവെച്ച് പിസിബി, കളിക്കാര്‍ക്ക് വിസ ഉറപ്പാക്കണമെന്നും ആവശ്യം

ഇന്ത്യയിലെ ടി20 ലോകകപ്പിന് പാക്കിസ്ഥാന് പ്രവേശനമുണ്ടോ? ആശങ്കകള്‍ പങ്കുവെച്ച് പിസിബി, കളിക്കാര്‍ക്ക് വിസ ഉറപ്പാക്കണമെന്നും ആവശ്യം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2021 ലെ ടി20 ലോകകപ്പിനായി പാക് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും വിസ ഉറപ്പാക്കണമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ടൂര്‍ണമെന്റിനെ ബാധിക്കാതിരിക്കാനാണ് പിസിബിയുടെ മുന്‍കൂട്ടിയുള്ള നീക്കം. വിസ വിഷയത്തില്‍ ഡിസംബര്‍-ജനുവരി മാസങ്ങള്‍ക്കുള്ളില്‍ തീരുമാനം അറിയിക്കാനാണ് പിസിബി ഐസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്ഥാന്‍ കളിക്കാര്‍ക്ക് കൃത്യസമയത്ത് വിസ നല്‍കാത്ത സാഹചര്യമുണ്ടായാല്‍ ഇക്കാര്യത്തില്‍ ഐസിസി ഇടപെടലുണ്ടാകുമെന്നും ബോര്‍ഡ് ഇക്കാര്യം ഐസിസിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തില്‍ ഐസിസി ബിസിസിഐയുമായും ഇന്ത്യന്‍ സര്‍ക്കാരുമായും ചര്‍ച്ച നടത്തുമെന്നും പിസിബി സിഇഒ വസീം ഖാന്‍ സ്ഥിരീകരിച്ചു.ഇന്ത്യയില്‍ 2012-13ല്‍ ലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാമായി ക്രിക്കറ്റ് പരമ്പര കളിക്കുന്നത്. അതിനുശേഷം ഇരു ടീമുകളും ഒരു പ്രധാന ഐസിസി ടൂര്‍ണമെന്റില്‍ മാത്രമാണ് കണ്ടുമുട്ടിയത്.

അടുത്ത വര്‍ഷം ടി 20 ലോകകപ്പിന്റെ രൂപത്തില്‍ ഒരു ആഗോള ഇവന്റ് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍, കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും എത്രയും വേഗം വിസ ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് പിസിബിയുടെ പുതിയ നീക്കം. 'ഇത് ഒരു ഐസിസി കാര്യമാണ്. ഞങ്ങളുടെ ആശങ്കകള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു. ടി 20 ലോകത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ടീമുകള്‍ക്ക് ആതിഥേയ രാഷ്ട്രം വിസയും താമസവും നല്‍കേണ്ടിവരുമെന്ന് വളരെ വ്യക്തമായി പറയുന്ന ഒരു 'ഹോസ്റ്റ് കരാര്‍' ഉണ്ട്'പിസിബി സിഇഒ വസിം ഖാന്‍ പി.ടി.ഐയോട് പറഞ്ഞു.

പ്രശ്നം പരിഹരിക്കുന്നതിന് പിസിബി ഐസിസിയില്‍ നിന്ന് സമയപരിധി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഖാന്‍ വെളിപ്പെടുത്തി. പ്രീമിയര്‍ ടൂര്‍ണമെന്റിന് വിസ നിഷേധിച്ചാല്‍ ഐസിസി ഇന്ത്യന്‍ സര്‍ക്കാരുമായി നേരിട്ട് ഇക്കാര്യം ഏറ്റെടുക്കുമെന്ന് പിസിബി കരുതുന്നു. ''ഡിസംബര്‍-ജനുവരി വരെ സമയപരിധി ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് ശരിയായ കാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിസ ലഭിക്കുമോ എന്നതിനെക്കുറിച്ച് ഐസിസിയില്‍ നിന്ന് ഉടന്‍ പ്രതികരണം പ്രതീക്ഷിക്കുന്നു'' ഖാന്‍ പറഞ്ഞു.


Next Story

Related Stories