TopTop
Begin typing your search above and press return to search.

മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ പൌലോ മല്‍ദിനിക്കും യുവെന്‍റസ് താരം പൌലോ ദിബാലായ്ക്കും കോവിഡ് 19

മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ പൌലോ മല്‍ദിനിക്കും യുവെന്‍റസ് താരം പൌലോ ദിബാലായ്ക്കും കോവിഡ് 19

മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ പൌലോ മല്‍ദിനി, യുവെന്‍റസ് താരവും അര്‍ജന്റീനിയന്‍ ഫോര്‍വേര്‍ഡുമായ പൌലോ ദിബാലാ എന്നിവര്‍ക്ക് കോവിഡ് 19സ്ഥിരീകരിച്ചു. നിലവില്‍ എ സി മിലാന്‍ ക്ലബിന്റെ ടെക്നിക്കല്‍ ഡയറക്ടറാണ് മല്‍ദിനി. അദ്ദേഹത്തിന്റെ മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേരും സുഖമായിരിക്കുന്നെന്നും ക്വാറന്‍റയിനിലാണെന്നും ക്ലബ് ഒരു പത്ര പ്രസ്താവനയിലൂടെ അറിയിച്ചു. തനിക്കും കൂട്ടുകാരി ഒറിയാനയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി ഇന്സ്റ്റാഗ്രാമിലൂടെയാണ് യുവെന്‍റസ് താരം പൌലോ ദിബാലാ വെളിപ്പെടുത്തിയത്. കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്‍റസ് താരമാണ് ദിബാല. നേരത്തെ ഡാനിയല്‍ രുഗാനി, ഫ്രാന്‍സ് താരം ബ്ലെയിസ് മറ്റൂഡി എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു .


Next Story

Related Stories