TopTop
Begin typing your search above and press return to search.

നാല് തവണയും പരിശോധന ഫലം പൊസിറ്റീവ്; കോവിഡ് വിട്ടുമാറാതെ ഡിബാല

നാല് തവണയും പരിശോധന ഫലം പൊസിറ്റീവ്; കോവിഡ് വിട്ടുമാറാതെ ഡിബാല

കോവിഡ് വൈറസ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും രോഗത്തില്‍ നിന്ന് മുക്തനാവാതെ യുവന്റസ് താരം പൗളോ ഡിബാല. ആറാഴ്ചക്കിടെ നാലാമത്തെ ടെസ്റ്റും പോസിറ്റീവായത്തിനെ തുടര്‍ന്ന് താരത്തോട് പൂര്‍ണ വിശ്രമത്തിലിരിക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ രോഗത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ടെന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചിരുന്നു.

മാര്‍ച്ച് 21നാണ് താരത്തിന് കോവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരണം ഉണ്ടായത്. താരത്തിനു പുറമെ താരത്തിന്റെ കാമുകിയായ ഓറിയാനാ സബാറ്റനിക്കും കോവിഡ്-19 ഉണ്ടെന്നും സ്ഥിരീകരിച്ചിരുന്നു. തനിക്ക് കടുത്ത രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി ഡിബാല നേരത്തെ പറഞ്ഞിരുന്നു. ഡിബാലയ്ക്ക് പൂര്‍ണ വിശ്രമം നിര്‍ദേശിച്ചതിനാല്‍ പരിശീലനത്തില്‍ പങ്കെടുക്കാനായേക്കില്ല. യുവന്റസിലെ മറ്റ് കളിക്കാരായ ഡാനിയേല്‍ റുഗാനിയും ബ്ലെയ്‌സ് മറ്റിയുഡിയും രോഗമുക്തരായിരുന്നു. റുഗാനിയുടെ കൊറോണ വൈറസ് ബാധ 35 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മാറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍ പോര്‍ച്ചുഗലിലെ സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ്. കളിക്കാര്‍ പൂര്‍ണ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ മത്സരങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ. യൂറോപ്പില്‍ കൊവിഡ് വ്യാപനം ഇതുവരെ നിയന്ത്രിക്കാനായിട്ടില്ല. യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗുകളെല്ലാം അനിശ്ചിതമായി നീളുകയാണ്. ബെല്‍ജിയം ലീഗ്, ഡച്ച് ലീഗ്, ഫ്രഞ്ച് ലീഗ് എന്നിവ ഈ സീസണ്‍ റദ്ദാക്കിയിട്ടുണ്ട്.

Next Story

Related Stories