TopTop
Begin typing your search above and press return to search.

ഷുഐബ് അക്തറിനെതിരേ മാനനഷ്ടക്കേസ് നല്‍കി പിസിബി നിയമോപദേഷ്ടാവ്

ഷുഐബ് അക്തറിനെതിരേ മാനനഷ്ടക്കേസ് നല്‍കി പിസിബി നിയമോപദേഷ്ടാവ്

മുന്‍ പാക് ബൗളര്‍ ഷുഐബ് അക്തറിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമോപദേഷ്ടാവ് തഫാസുല്‍ റിസ്‌വി. അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് പാക് താരം ഉമര്‍ അക്മലിനെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഈ വിഷയത്തില്‍ ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുക്കവെ റിസ്‌വിക്കെതിരേ അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ നടത്തിയതാണ് അക്തറിന് തിരിച്ചടിയായത്.

അക്തറിനെതിരെ മാനനഷ്ടവും ക്രിമിനല്‍ നടപടികളും ആരംഭിച്ചതായും സൈബര്‍ ക്രൈം നിയമപ്രകാരം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് പരാതി നല്‍കിയതായും തഫാസുല്‍ റിസ്‌വി തന്നെയാണ് അറിയിച്ചത്. അതേസമയം ഉമര്‍ അക്മല്‍ വിഷയത്തില്‍ പ്രതികരണവുമായി അക്തര്‍ ചെയ്ത ഒരു വീഡിയോയിലെ പരാമര്‍ശം പാകിസ്താന്‍ ബാര്‍ കൗണ്‍സിലിന്റെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. രാജ്യത്തെ നിയമ സംവിധാനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അക്തര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്.

യുട്യൂബ് ചാനലിലെ പരാമര്‍ശത്തെ തുടര്‍ന്ന് അക്തര്‍ മുന്‍പും വിവാദത്തിലായിരുന്നു. ഉമര്‍ അക്തറിനെ വിലക്കിയ സംഭവത്തില്‍ യൂട്യൂബില്‍ ഉമറിനെ പ്രതിരോധിക്കുകയും ബോര്‍ഡിന്റെ അച്ചടക്ക സമിതി ചുമത്തിയ മൂന്ന് വര്‍ഷത്തെ വിലക്കിനെ വിമര്‍ശിക്കുകയും ചെയ്തു. പിസിബിയുടെ നിയമവകുപ്പിനെക്കുറിച്ചും അതിന്റെ നിയമ ഉപദേഷ്ടാവിനെക്കുറിച്ചും പരസ്യമായി അഭിപ്രായം പറയുന്നതിനിടെ അക്തര്‍ മോശമായി വാക്കുകള്‍ തിരഞ്ഞെടുത്തതില്‍ നിരാശയുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.


Next Story

Related Stories