TopTop
Begin typing your search above and press return to search.

ട്വന്റി-20 ലോകകപ്പ് ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്ര തലപുകയുന്നതെന്തിനാണ്?; ചോദ്യം ഉന്നയിച്ച് ഹര്‍ഭജന്‍

ട്വന്റി-20 ലോകകപ്പ് ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്ര തലപുകയുന്നതെന്തിനാണ്?; ചോദ്യം ഉന്നയിച്ച് ഹര്‍ഭജന്‍

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളും അനിശ്ചിതത്തിലായിരിക്കുകയാണ്. ഐപിഎല്‍ മുടങ്ങിയാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയാകുന്നത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് തന്നെ ആയിരിക്കും. ഫോം വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താനുള്ള അവസരമാണ് താരത്തിന് നഷ്ടമാകുന്നത്. ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരവും താരത്തിന് നഷ്ടമായേക്കും. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും വേണ്ട രണ്ട് താരങ്ങളെ കുറിച്ച് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. 'വരുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ്ങ് ധോണിയെ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു?' എന്നാണ് ഹര്‍ഭജന്റെ ആദ്യ ചോദ്യം. രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി പ്രതിഭ തെളിയിച്ച ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇത്രയേറെ തലപുകയ്‌ക്കേണ്ട കാര്യമില്ലെന്നും ഹര്‍ഭജന്‍ സിങ്ങ് പറഞ്ഞു. കളിക്കാന്‍ തയാറാണെങ്കില്‍ ധോണിയെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കേണ്ട കാര്യമില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഭജന്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ക്രിക്കറ്റിലെ മഹാന്‍മാരായ താരങ്ങളിലൊരാളും മികച്ച നായകനുമാണ് ധോണി.അദ്ദേഹത്തിന്റെ പരിചയസമ്പത്ത് ലോകകപ്പില്‍ ടീമിന് ഗുണം ചെയ്യും. വലിയ താരമാണ് ധോണി. ഐപിഎല്ലിലെ പ്രകടനം വെച്ച് മാത്രമാണോ ധോണിയെ വിലയിരുത്തേണ്ടതെന്ന് ആലോചിക്കണം. ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളും ക്യാപ്റ്റന്‍മാരിലൊരാളുമാണ് ധോണിയെന്ന വസ്തുത അംഗീകരിച്ചെ മതിയാവു ഹര്‍ഭജന്‍ പറഞ്ഞു.

പരിക്കുമൂലം ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താണെങ്കിലും ഹര്‍ദ്ദിക് പാണ്ഡ്യയും നിര്‍ബന്ധമായും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം പാണ്ഡ്യ മത്സര ക്രിക്കറ്റ് കളിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷെ പാണ്ഡ്യ കായികക്ഷമത തെളിയിച്ചാല്‍ ഐപിഎല്‍ നടന്നാലും നടന്നില്ലെങ്കിലും അദ്ദേഹത്തെ ടീമിലെടുക്കണം. കാരണം ടീം കോംബിനേഷന്‍ കൃത്യമാവാന്‍ പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ് ഹര്‍ഭജന്‍ പറഞ്ഞു


Next Story

Related Stories