ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് വിലക്ക് നേരിടുന്ന മുന്‍ അണ്ടര്‍ 19 ലോകകപ്പ് നായകനും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷാ ക്രിക്കറ്റിലേക്കു തിരികെ എത്തും.വിലക്ക് തീരുന്നതിന്റെ തൊട്ടടുത്ത ദിവസം സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈക്കു വേണ്ടി കളിച്ചു കൊണ്ടായിരിക്കും താരത്തിന്റെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയുടെ സെലക്ഷന് കമ്മിറ്റി ചെയര്മാന് മിലിന്ദ് റെഗെയാണ് പൃഥ്വിയെ ടീമിലുള്പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. താരത്തിനു ചുമത്തിയ എട്ടു മാസത്തെ വിലക്ക് ഈ മാസം 16നാണ് അവസാനിക്കുക.നവംബര്‍ 17ന് മഹാരാഷ്ട്ര പഞ്ചാബിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ പൃഥ്വി ഷാ ടീമില്‍ ഇടം നേടാനുള്ള സാധ്യതകളാണ് തെളിയുന്നത്.
ടീമില്‍ പൃഥ്വി ഷായ്ക്ക് ഇടമുണ്ടാവുമോ ഇല്ലയോ എന്നെനിക്ക് പറയാനാവില്ല. പക്ഷേ പൃഥ്വിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യുമെന്ന് സെലക്ഷന് കമ്മിറ്റി ചെയര്മാന് മിലിന്ദ് രങ്കേയാണ് വ്യക്തമാക്കിയത്. കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരത്തെ ഇത്ര വേഗത്തില്‍ സെലക്ഷന് പരിഗണിക്കുന്നത് എന്തിനെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ഷായുടെ ക്ലാസ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നായിരുന്നു സെലക്ഷന് കമ്മിറ്റി ചെയര്‍മാന്റെ പ്രതികരണം. ഓസ്ട്രേലിയയിലേക്ക് പോവുന്നത് വരെ ടെസ്റ്റില്‍ ഷാ മികവ് കാണിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി മുംബൈയ്ക്ക് വേണ്ടി ഷാ റണ്‍സ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഗ്യാപ്പ് വന്നു. ഇനി ഷാ ആദ്യം മുതല്‍ തുടങ്ങണമെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മുഷ്താഖ് അലി ട്രോഫിയിലെ ആദ്യത്തെ മൂന്ന് മല്‍സരങ്ങള്‍ക്കുള്ള മുംബൈ ടീമിനെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. പ്രമുഖ താരങ്ങളായ ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ശിവം ദുബെ എന്നിവരുടെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. ഇവരെല്ലാം ബംഗ്ലാദേശിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാണ്. പൃഥ്വി വിലക്ക് കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തു്മ്പോഴേക്കും മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ഏഴു ഗ്രൂപ്പ് മല്‍സരങ്ങളില്‍ ആറും കഴിഞ്ഞിരിക്കും.