TopTop
Begin typing your search above and press return to search.

VIDEO| ഔട്ടായത് വിശ്വസിക്കാനാകാതെ മാക്‌സ്‌വെല്‍, കൈകൊടുത്ത് കോഹ്‌ലി; ബാംഗ്ലൂരിനെ തകര്‍ത്ത ഹര്‍പ്രീത് ബ്രാറാണ് താരം

VIDEO| ഔട്ടായത് വിശ്വസിക്കാനാകാതെ മാക്‌സ്‌വെല്‍, കൈകൊടുത്ത് കോഹ്‌ലി; ബാംഗ്ലൂരിനെ തകര്‍ത്ത ഹര്‍പ്രീത് ബ്രാറാണ് താരം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 34 റണ്‍സ് ജയവുമായി ശക്തമായ തിരിച്ചുവരവാണ് പഞ്ചാബ് കിംഗ്സ് ഇന്നലെ നടത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 179 റണ്‍സാണ് നേടിയത്. എന്നാല്‍ ബാംഗ്ലൂരിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് അയക്കപ്പെട്ട പഞ്ചാബിന്റെ ബാറ്റിംഗ് നിര ഇന്നലെ അതിദാരുണമായി പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, ഓള്‍റൗണ്ടര്‍ ഹര്‍പ്രീത് ബ്രാര്‍ എന്നിവരുടെ മികച്ച പ്രകടനാണ് തുണയായത്. 57 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 91 റണ്‍സാണ് രാഹുല്‍ നേടിയത്. ഗെയ്ല്‍ 24 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 46 റണ്‍സ് നേടി. അവസാന ഓവറുകളില്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ഹര്‍പ്രീത് 17 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ജാമിയസണ്‍ രണ്ട് വിക്കറ്റും ഡാനിയല്‍ സാംസ്, ചഹല്‍, ഷഹ്ബാസ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ബാറ്റിംഗില്‍ മിന്നിത്തിളങ്ങിയ ഹര്‍പ്രീതിന്റെ ബൗളിംഗ് മികവും ബാംഗ്ലൂര്‍ ശരിക്കും അറിഞ്ഞു. മൂന്നാം ഓറില്‍ ഏഴ് റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ പുറത്തായപ്പോള്‍ വിരാട് കോഹ്‌ലി ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നു. എന്നാല്‍ 11മത്തെ ഓവറിന്റെ ആദ്യം പന്തില്‍ കോഹ്‌ലിയുടെ വിക്കറ്റ് തെറിപ്പിച്ചുകൊണ്ട് ഹര്‍പ്രീത് ബാംഗ്ലൂരിനെ ഞെട്ടിപ്പിച്ചു. 34 പന്തില്‍ 35 റണ്‍സായിരുന്നു കോഹ്‌ലി അടിച്ചെടുത്തത്. തൊട്ടടുത്ത പന്തില്‍ വമ്പന്‍ അടികള്‍ക്ക് കോപ്പുകൂട്ടിയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റും വീണു. കോലിയുടെ ലെഗ് സ്റ്റംപും മാക്സിയുടെ ഓഫ് സ്റ്റംപുമാണ് ഹര്‍പ്രീത് തെറിപ്പിച്ചത്. ബൗള്‍ഡ് ആയത് വിശ്വസിക്കാനാകാതെ മാക്‌സ്‌വെല്‍ അല്‍പ്പനേരം ക്രീസില്‍ നിന്നു. വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് തട്ടിയിട്ടാണോ ബെയ്ല്‍സ് ഇളകിയതെന്ന് പരിശോധിച്ച ശേഷമായിരുന്നു തേര്‍ഡ് അമ്പയര്‍ പോലും ഔട്ട് വിധിച്ചത്. 13മത്തെ ഓവറില്‍ വീണ്ടും ഹര്‍പ്രീത് നാശം വിതച്ചു. മധ്യനിരയുടെ ചുമതലയുമായി കളി തുടങ്ങിയ എബി ഡിവില്ലിയേഴ്‌സിനെ ഹര്‍പ്രീത് രാഹുലിന്റെ കൈയിലെത്തിച്ചു.

നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കി ബാംഗ്ലൂരിന്റെ പരാജയം ഉറപ്പിച്ച മൂന്ന് വിക്കറ്റുകളാണ് ഹര്‍പ്രീത് നേടിയത്. നേരത്തെ, അവസാന ഓവറുകളില്‍ പഞ്ചാബ് സ്‌കോര്‍ ഉയര്‍ത്തിയ ഹര്‍പ്രീത് തന്നെയാണ് കളിയിലെ താരം. മത്സരശേഷം ഹര്‍പ്രീതിനെ കോഹ്‌ലി കൈകൊടുത്ത് അഭിനന്ദിക്കുകയും ചെയ്തു. കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. രജത് പട്ടിദാര്‍ (31), ഹര്‍ഷല്‍ പട്ടേല്‍ (31), ജമിയെസണ്‍ (പുറത്താകാതെ 16) എന്നിവരൊഴികെ ആരും രണ്ടക്കം കടന്നില്ല.


Next Story

Related Stories