TopTop
Begin typing your search above and press return to search.

കോവിഡ് 19; സഹായ വാഗ്ദാനവുമായി പി വി സിന്ധു

കോവിഡ് 19; സഹായ വാഗ്ദാനവുമായി പി വി സിന്ധു

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ബാഡ്മിന്റണ്‍ താരം പി വി സിന്ധു. കൊവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ആന്ധ്രാ പ്രദേശ് തെലങ്കാന സര്‍ക്കാരുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് സിന്ധു ട്വിറ്ററിലാണ് അറിയിച്ചത്. ടെന്നീസ് താരം സാനിയ മിര്‍സ ഉള്‍പ്പെടെ കായിക രംഗത്ത് നിന്ന് നിരവധി പേര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക നല്‍കിയിരുന്നു. അതേസമയം ട്വിറ്ററിലൂടെ തന്റെ തീരുമാനം സിന്ധു അറിയിച്ചുവെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ തുക കുറഞ്ഞുപോയെന്നാണ് കമന്റുകള്‍. സിന്ധുവിന് സര്‍ക്കാരുകള്‍ കോടികളാണ് നല്‍കിയിട്ടുള്ളതെന്നും കമന്റുകള്‍ ഉണ്ട്.

ദിവസ വേതനത്തെ ആശ്രയിച്ച് ജീവിക്കുന്നവരെ സഹായിക്കാന്‍ പണം സമാഹരിക്കുകയാണെന്നാണ് ടെന്നിസ് താരം സാനിയ മിര്‍സ അറിയിച്ചത്. 'ലോകം പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത് വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ നമുക്ക് ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്'- സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തേ, ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസഫ് പത്താനും വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 4000 മാസ്‌കുകള്‍ കൈമാറിയിരുന്നു. കൊറോണ ബാധിതര്‍ക്ക് സഹായവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും എത്തിയിരുന്നു. 50 ലക്ഷം രൂപയുടെ അരി ദുരിതത്തിലായ ബംഗാള്‍ ജനതയ്ക്ക് വിതരണം ചെയ്യുമെന്ന് ദാദവ്യക്തമാക്കി. കൂടാതെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്തു.

1- Rs 5 crore from Telangana government; 1,000 sq yards house site in the city, government job.
2- Rs 3 crore from Andhra Pradesh government; 1,000 sq yard house site in the new capital city of Amaravathi.
3- Rs 2 crore from Delhi government.
4- Rs 50 lakh each from Badminton
— satish reddy (@reddy_satish) March 26, 2020

Next Story

Related Stories