TopTop
Begin typing your search above and press return to search.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിന് കേരളത്തിന്റെ ആദരം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിന് കേരളത്തിന്റെ ആദരം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിനെ ഇന്ന് കേരളം ആദരിക്കും. സംസ്ഥാന കായികവകുപ്പും കേരളാ ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒരുക്കുന്ന സ്വീകരണം ഉച്ചതിരിഞ്ഞ് 3.30ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്നും ഘോഷയാത്രയായി താരത്തെ വേദിയിലെത്തിക്കും. ഇന്നലെ രാത്രി 9 മണിക്കാണ് ഹൈദരാബാദില്‍ നിന്നും അവര്‍ തിരുവനന്തപുരത്തെത്തിയത്. സിന്ധുവിനെ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും കായിക താരങ്ങളും ചേര്‍ന്നാണ് സ്വീകരിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിയ സിന്ധു ഇന്ന് രാവിലെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടിയ ശേഷം ഗള്‍ഫ് വ്യവസായി 25 ലക്ഷം രൂപ സമ്മാനിച്ച ചടങ്ങിനായാണ് സിന്ധു ഇതിനു മുമ്പ് കേരളത്തിലെത്തിയത്.

ഓഗസ്റ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിലാണ് സിന്ധു കിരീടം നേടിയത്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയിയാകുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. ഫൈനലില്‍ ജാപ്പനീസ് താരം നസോമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്ക് 21-7, 21- 7 എന്ന സ്‌കോറിനായിരുന്നു ജയം.


Next Story

Related Stories