TopTop
Begin typing your search above and press return to search.

ആ വിവാദ ചിത്രം പങ്ക്‌വെച്ചു, ലോക്ക്ഡൗണിന് പിന്തുണയുമായി അശ്വിന്‍

ആ വിവാദ ചിത്രം പങ്ക്‌വെച്ചു, ലോക്ക്ഡൗണിന് പിന്തുണയുമായി അശ്വിന്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് കായിക ലോകത്ത് നിന്ന് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ ആര്‍.അശ്വിനും ഈ ലോക്ക്ഡൗണിന് പിന്തുണയുമായി എത്തിയിരിക്കുകയാണ്.

ഐ.പി.എല്ലിനിടെ നടന്ന മങ്കാദിങ് വിവാദത്തിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അശ്വിന്‍ ലോക്ക് ഡൗണിന് പിന്തുണ നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാഡിങ്ങിലൂടെ പുറത്താക്കിയത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് അത് വഴിവെച്ചു. ഇപ്പോള്‍ കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ താന്‍ ബട്‌ലറെ മങ്കാഡിങ് ചെയ്ത് പുറത്താക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഏവരും വീട്ടിലിരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് അശ്വിന്‍.

'ഞാന്‍ മങ്കാഡിങ് ചെയ്തിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു എന്ന് ആരോ എനിക്ക് ഈ ചിത്രം അയച്ചുതന്ന് ഓര്‍മ്മിപ്പിച്ചു. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുമ്പോള്‍ ഇത് ഒരു ഓര്‍മപ്പെടുത്തലാണ്. പുറത്ത് കറങ്ങി നടക്കാതിരിക്കുക, വീട്ടില്‍ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക'. ചിത്രത്തോടൊപ്പം അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.

Hahaha, somebody sent me this and told me it"s exactly been 1 year since this run out happened.

As the nation goes into a lockdown, this is a good reminder to my citizens.

Don"t wander out. Stay inside, stay safe! #21DayLockdown pic.twitter.com/bSN1454kFt
— lets stay indoors India 🇮🇳 (@ashwinravi99) March 25, 2020

Next Story

Related Stories