TopTop
Begin typing your search above and press return to search.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു; രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു; രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. നായകന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന്‍ ഉത്തപ്പയുടെ മികച്ച ഇന്നിംഗ്‌സുകളാണ് രാജസ്ഥാന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 36 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത് സ്മിത്ത് ടോപ് സ്‌കോററായപ്പോള്‍ ഇന്നിംഗ്‌സ് തുടക്കത്തില്‍ 22 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ഉത്തപ്പയും തിളങ്ങി.

19 പന്തുകളില്‍ നിന്നും 15 റണ്‍സെടുത്ത സ്റ്റോക്സാണ് റോയല്‍സ് നിരയില്‍ ആദ്യം പുറത്തായത്. ക്രിസ് മോറിസിനായിരുന്നു വിക്കറ്റ്. 22 പന്തുകളില്‍ നിന്നും 41 റണ്‍സെടുത്ത ഉത്തപ്പയെയും ആറ് പന്തില്‍ 9 റണ്‍സെടുത്ത സഞ്ജുവിനെയും ചഹലാണ് പുറത്താക്കിയത്. ഇരുവരും പുറത്തായതിനുശേഷം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ജോസ് ബട്ലറും ചേര്‍ന്ന് പതിയെ തകര്‍ച്ചയില്‍ നിന്നും ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് 100 കടത്തി. പിന്നാലെ സ്‌കോറിങ്ങിന്റെ വേഗവും കൂട്ടി. എന്നാല്‍ ബട്ലറെ മടക്കി മോറിസ് വീണ്ടും ബാംഗ്ലൂരിന് പ്രതീക്ഷ നല്‍കി. 25 ബോളില്‍ നിന്നും 24 റണ്‍സാണ് താരമെടുത്തത്. ബട്ലറും സ്മിത്തും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് സ്മിത്ത് 30 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറിയും നേടി. തെവാട്ടിയയും മികച്ച കളിയാണ് പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്തു. 35 പന്തില്‍ നിന്നും 57 റണ്‍സെടുത്ത സ്മിത്തിനെ അവസാന ഓവറില്‍ ക്രിസ് മോറിസ് പുറത്താക്കി. 19 റണ്‍സെടുത്ത തെവാട്ടിയ പുറത്താവാതെ നിന്നു. ബാംഗ്ലൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് മോറിസ് മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റുകള്‍ നേടി.


Next Story

Related Stories