ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ കണക്കുക്കൂട്ടി കഴിയുന്ന രണ്ട് ടീമുകളുടെ ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ്. രാജസ്ഥാന് റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 192 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏറെ നിര്‍ണായക മത്സരത്തില്‍ 35 പന്തില്‍ 68 റണ്‍സെടുത്ത ക്യാപ്ടന് ഓയിന്‍ മോര്‍ഗനാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ശുഭ്മാന്‍ ഗില്‍ (24 പന്തില്‍ 26), രാഹുല്‍ ത്രിപാഠി (34 പന്തില്‍ 39), ആന്ദ്രെ റസല്‍ (11 പന്തില്‍ 25), പാറ്റ് കമ്മിന്‍സ് (11 പന്തില്‍ 15) എന്നിവരാണ് ക്യാപ്റ്റനൊപ്പം സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ഒരു റണ്‍സുമായി നാഗര്കൊടിയും ക്യാപ്റ്റനും പുറത്താകാതെ നിന്നതോടെ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത 191 റണ്‍സെടുത്തത്. രാജസ്ഥാന് ബൗളര്‍മാരില്‍ രാഹുല്‍ തെവാട്ടിയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് പൊരുതുകയാണ്. 12 ഓവര്‍ ആകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്. മുന്‍ നിര താരങ്ങളില്‍ ബെന്‍ സ്റ്റോക്സ് (18), ജോസ് ബട്ലര് (35) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രാഹുല്‍ തെവാട്ടിയയും (23) ശ്രേയസ് ഗോപാലുമാണ് (2) ക്രീസില്‍.