TopTop
Begin typing your search above and press return to search.

'കൊറോണയേക്കാള്‍ വിഷമുള്ള വ്യക്തി'; ക്രിസ് ഗെയ്‌ലിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് രാംനരേഷ് സര്‍വന്‍

കൊറോണയേക്കാള്‍ വിഷമുള്ള വ്യക്തി; ക്രിസ് ഗെയ്‌ലിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് രാംനരേഷ് സര്‍വന്‍

കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീം ജമൈക്ക തല്ലവാഹ്‌സില്‍ പുറത്താക്കുവാന്‍ കാരണം സഹപരിശീലകന്‍ രാംനരേഷ് സര്‍വനാണെന്ന ആരോപണത്തിന് മറുപടിയുമായി രാംനരേഷ് സര്‍വന്‍. തല്ലവാഹ്‌സില്‍ നിന്ന് കരാര്‍ പൂര്‍ത്തിയാകും മുമ്പ് പുറത്താകാന്‍ കാരണം സര്‍വനാണെന്നും കൊറോണയേക്കാള്‍ വിഷമുള്ള വ്യക്തിയാണ് സര്‍വനെന്നും ഗെയ്ല്‍ തുറന്നടിച്ചിരുന്നു. സര്‍വന്‍ വിഷപ്പാമ്പാണെന്നും പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും ഗെയ്ല്‍ ആരോപിച്ചിരുന്നു. ഈ സ്വഭാവം മാറ്റാന്‍ ഉദ്ദേശമുണ്ടോ എന്നും ഗെയ്ല്‍ ചോദിച്ചിരുന്നു.

എന്നാല്‍ ഗെയിലിന്റെ ആരോപണങ്ങള്‍ അസംബന്ധവും ദൗര്‍ഭാഗ്യകരവുമാണെന്ന് രാംനരേഷ് സര്‍വന്‍ പറഞ്ഞു. യൂട്യൂബില്‍ താരം നടത്തിയ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ സര്‍വന്‍ തനിക്ക് ഗെയിലിനെ ടീമില്‍ നിലനിര്‍ത്താതിരുന്ന തീരുമാനത്തിന് പിന്നില്‍ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞു. അടുത്ത സുഹൃത്തായി മാത്രമേ ഗെയ്‌ലിനെ കണ്ടിട്ടുള്ളു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സര്‍വന്‍ ഗെയ്‌ലിന് മറുപടി നല്‍കിയത്.

നേരത്തെ ഫ്രാഞ്ചൈസിയും ഈ ആരോപണത്തെ തള്ളി രംഗത്തെത്തിയിരുന്നു. ജമൈക്ക തല്ലാവാസിന്റെ കഴിഞ്ഞ സീസണിലെ പ്രകടനത്തെ ഉള്‍ക്കൊണ്ട് മെച്ചപ്പെട്ട പ്രകടനത്തിനായാണ് ഈ തീരുമാനം എന്ന് ടീം മാനേജ്‌മെന്റും സര്‍വനും പറഞ്ഞു. വിഷയത്തില്‍ പ്രതികരണം നടത്തുന്നത് ഞാനുള്‍പ്പെടെയുള്ള വ്യക്തികളെകുറിച്ച് പൊതുജനത്തിന് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ വേണ്ടിയാണ്. അതല്ലാതെ ഗെയ്‌ലിന്റെ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നു എന്ന് തോന്നിയിട്ടല്ല. എന്റെ രാജ്യാന്തര കരിയറിന്റെ തുടക്കം മുതല്‍ ഗെയ്‌ലിനൊപ്പം കളിച്ചിട്ടുള്ള താരമാണ് ഞാന്‍. പ്രതിഭയുള്ള സഹതാരമെന്ന നിലയിലും അടുത്ത സുഹൃത്തെന്ന നിലയിലും അദ്ദേഹത്തോട് എപ്പോഴും ആദരവ് പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഇപ്പോഴത്തെ ആരോപണങ്ങള്‍ എന്നെ ഞെട്ടിച്ചുകളഞ്ഞു.' സര്‍വന്‍ പറഞ്ഞു. ക്രിസ് ഗെയില്‍ അതുല്യ പ്രതിഭയാണെന്നും താരത്തിനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്ത് ഗെയിലിനൊപ്പം നിന്നവരില്‍ ഒരാളാണ് താനെന്നും സര്‍വന്‍ പറഞ്ഞു.

Next Story

Related Stories