TopTop
Begin typing your search above and press return to search.

ബാഴ്‌സയെ പിന്നിലാക്കാനുളള ശ്രമം പാളി; റയലിനും സമനില

ബാഴ്‌സയെ പിന്നിലാക്കാനുളള ശ്രമം പാളി; റയലിനും സമനില

സ്പാനിഷ് ലീഗില്‍ വലന്‍സിയയോട് സമനില വഴങ്ങി റയല്‍ മാഡ്രിഡ്. ഇരുടീമുകളും ഓരോ ഗോള്‍ വീതം സ്‌കോര്‍ ചെയ്ത മത്സരത്തില്‍ 78-ാം മിനിറ്റില്‍ വലന്‍സിയയുടെ കാര്‍ലോസ് സോളറാണ് ആദ്യം സ്‌കോര്‍ ചെയ്തത്. റയല്‍ പരാജയം മണത്തെങ്കിലും കരിം ബെന്‍സേമ രക്ഷയ്ക്കെത്തി. ഇഞ്ച്വറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് ബെന്‍സേമ നിര്‍ണായക ഗോള്‍ നേടിയത്. ഇതോടെ എല്‍ ക്ലാസിക്കോയ്ക്ക് മുന്‍പ് ബാഴ്സലോണയെ മറികടന്ന് ലീഗില്‍ ഒന്നാമതെത്താനുള്ള അവസരം റയലിന് നഷ്ടമായി. കഴിഞ്ഞ മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരെ ബാഴ്‌സ സമനില വഴങ്ങിയപ്പോള്‍ ബാഴ്‌സയെ അനായാസം മറികടക്കാമെന്ന പ്രതീക്ഷയിലായിരുന്നു റയല്‍ എന്നാല്‍ ബാഴ്‌സയ്ക്ക് ശേഷം റയലും സമനില വഴങ്ങിയതോടെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. ബാഴ്സക്കും റയലിനും 35 പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശിയില്‍ ബാഴ്സയാണ് ഒന്നാമത്.

റയല്‍ സോസിഡാഡിനെതിരെ സോസിഡാഡ് മൈതാനത്ത് നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 12-ാം മിനിറ്റില്‍ പിന്നിലായ ബാഴ്സ അന്റോയിന്‍ ഗ്രീസ്മാന്‍, ലൂയിസ് സുവാരസ് എന്നിവരിലൂടെ ലീഡ് നേടിയെങ്കിലും സോസിഡാഡ് തിരിച്ചടിക്കുകയായിരുന്നു.

Next Story

Related Stories