TopTop
Begin typing your search above and press return to search.

ഐസിസി വനിത ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ഇന്ത്യ

ഐസിസി വനിത ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ഇന്ത്യ

2021 ഐസിസി വനിത ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി ഇന്ത്യ. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിശ്ചയിച്ചിരുന്ന പരമ്പര ഉപേക്ഷിക്കപ്പെട്ടതോടെ പോയിന്റുകള്‍ തുല്യമായി പങ്കുവയ്ക്കുവാന്‍ ഐസിസിയുടെ ടെക്കനിക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. പോയിന്റുകള്‍ തുല്യമായി വീതിച്ചതോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തുകയായിരുന്നു. ആതിഥേയരായ ന്യൂസിലാണ്ടിനൊപ്പം ഇന്ത്യ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരാണ് നേരിട്ട് യോഗ്യത നേടിയ ടീമുകള്‍.

2019 ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ പരമ്പര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണയുണ്ടായിരുന്നെങ്കിലും പരമ്പര നടത്താന്‍ സര്‍ക്കാര്‍ അനുമതിയുടെ നേടാനായില്ലെന്നാണ് റിപോര്‍ട്ട്. പോയിന്റുകള്‍ പങ്കുവെക്കുന്നതിന് മുന്നെ ഇന്ത്യയ്ക്ക് 20 പോയിന്റും പാക്കിസ്ഥാന് 16 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്. ബിസിസിഐ പരമ്പര ആതിഥേയത്വം വഹിക്കുവാന്‍ രാഷ്ട്രീയ-നയതന്ത്ര കാരണങ്ങള്‍ പറഞ്ഞ് നിരസിച്ചപ്പോള്‍ ആറ് പോയിന്റുകളോളം പാക്കിസ്ഥാന് നല്‍കേണ്ട സാഹചര്യം വരുമെന്നാണ് കരുതപ്പെട്ടത്. അങ്ങനെയെങ്കില്‍ ഈ പോയിന്റുകള്‍ നേടിയ പാക്കിസ്ഥാന്‍ 22 പോയിന്റോടെ യോഗ്യത നേടുന്ന സാഹചര്യമുണ്ടായേനെ. എന്നാല്‍ ഇന്ത്യയ്ക്ക് 23 പോയിന്റും പാക്കിസ്ഥാന് 19 പോയിന്റുമാണ് നിശ്ചയിച്ചത്. ന്യൂസിലന്‍ഡ്് ആതിഥേയരാകുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ (23) ഓസ്ട്രേലിയ (37 പോയിന്റ്), ഇംഗ്ലണ്ട് (29), ദക്ഷിണാഫ്രിക്ക (25) എന്നിവരാണ് ആദ്യ നാല് സ്്ഥാനത്തെത്തിയവര്‍. പാകിസ്ഥാന്‍ (19), ന്യൂസിലന്‍ഡ് (17), വെസ്റ്റ് ഇന്‍ഡീസ് (13), ശ്രീലങ്ക (5) എന്നിവരും യോഗ്യത നേടിയിട്ടുണ്ട്.

Next Story

Related Stories