TopTop
Begin typing your search above and press return to search.

സുരേഷ് റെയ്ന ടീമില്‍ നിന്ന് തഴയപ്പെട്ടത് എങ്ങനെ? മുന്‍ സെലക്ടര്‍ വെളിപ്പെടുത്തുന്നു

സുരേഷ് റെയ്ന ടീമില്‍ നിന്ന് തഴയപ്പെട്ടത് എങ്ങനെ? മുന്‍ സെലക്ടര്‍ വെളിപ്പെടുത്തുന്നു

ഇന്ത്യയുടെ ഏറ്റവും വിശ്വസ്ഥനായ മധ്യനിര ബാറ്റ്സ്മാന്മാരില്‍ ഒരാളായിരുന്നു സുരേഷ് റെയ്ന. ടീമിനെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് ക്ഷമയോടെ ബാറ്റ് വീശി പല മത്സരങ്ങളിലും വിജയ തീരത്ത് എത്തിച്ചതില്‍ റെയ്‌നയുടെ പങ്ക് വലുതായിരുന്നു. എന്നാല്‍ 2018 ജൂലൈയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ ഇടംനേടാന്‍ റെയ്നയ്ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ റെയ്ന എന്തുകൊണ്ട് ടീമിലേക്ക് മടങ്ങിയെത്തിയില്ലെന്ന് വെളിപ്പെടുത്തുകയാണ് മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്.

ആഭ്യന്തര ക്രിക്കറ്റിലെ പരാജയമാണ് റെയ്നയുടെ മടങ്ങിവരവ് തടസ്സമായതെന്ന് പ്രസാദ് പറയുന്നു. വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ രീതി അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ദേശീയ ടീമില്‍ ഇടംകിട്ടിയശേഷം ലക്ഷ്മണ്‍ 1999ല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും തഴയപ്പെട്ടിരുന്നു. ഇതിനുശേഷം 1400 റണ്‍സ് ആണ് ആഭ്യന്തര ക്രിക്കറ്റില്‍ ലക്ഷ്മണ്‍ നേടിയതെന്ന് പ്രസാദ് വ്യക്തമാക്കി. മുതിര്‍ന്ന കളിക്കാര്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്തേണ്ടത് ഈ രീതിയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയാണ്. എന്നാല്‍, റെയ്ന 2018-19 രഞ്ജി സീസണില്‍ 243 റണ്‍സ് ആണ് ആകെ നേടിയത്. 2019ലെ ഐപിഎല്ലിലാകട്ടെ 383 റണ്‍സ് മാത്രമേ റെയ്നയ്ക്ക് നേടാനായുള്ളൂ. ഇതോടെ 2019ലെ ലോകകപ്പില്‍ റെയ്നയ്ക്ക് ഇടംകിട്ടിയില്ലെന്നും പ്രസാദ് പറഞ്ഞു. സീനിയര്‍ കളിക്കാരെ ടീമില്‍ നിന്നും ഒഴിവാക്കുമ്പോള്‍ സെലക്ടര്‍മാര്‍ കാരണം വ്യക്തമാക്കുന്നില്ലെന്ന് അടുത്തിടെ റെയ്ന ആരോപിച്ചിരുന്നു. റെയ്നയോട് അദ്ദേഹം പുറത്തുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കിയതുമാണ്. ഏതു രീതിയില്‍ മടങ്ങിവരാമെന്നും നിര്‍ദ്ദേശിച്ചിരുന്നു എംഎസ്‌കെ പ്രസാദ് വ്യക്തമാക്കി.


Next Story

Related Stories