TopTop
Begin typing your search above and press return to search.

ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ കായികതാരങ്ങള്‍: റോജര്‍ ഫെഡറര്‍ നമ്പര്‍ വണ്‍, ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് കോഹ്‌ലിയും

ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ കായികതാരങ്ങള്‍: റോജര്‍ ഫെഡറര്‍ നമ്പര്‍ വണ്‍, ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് കോഹ്‌ലിയും

കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പ്രതിഫലം നേടിയ കായികതാരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഫോബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയില്‍ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവരെ പിന്തള്ളിയാണ് ഫെഡറര്‍ ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെഡറര്‍ അഞ്ചാം സ്ഥാനത്ത് ആയിരുന്നു.

മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസ്, കായികേതര വരുമാനം എന്നിവയില്‍ നിന്ന് 106.3 ദശലക്ഷം ഡോളര്‍ (ഏകദേശം 803 കോടി രൂപ) ആണ് ഫെഡറര്‍ക്ക് പ്രതിഫലമായി ലഭിച്ചത്. സമ്മാനത്തുക, ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടെന്നീസ് താരമാണ് ഫെഡറര്‍. 105 ദശലക്ഷം ഡോളര്‍ ( ഏകദേശം 793 കോടി രൂപ) പ്രതിഫലമായി ലഭിച്ച പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 104 ദശലക്ഷം ഡോളറുമായി (ഏകദേശം 785 കോടി രൂപ) അര്‍ജന്റീനയുടെ ലയണല്‍ മെസ്സി മൂന്നാമതുണ്ട്. 95.5 ദശലക്ഷം ഡോളറുമായി (ഏകദേശം 721 കോടി) ബ്രസീല്‍ താരം നെയ്മര്‍ നാലാം സ്ഥാനത്താണ്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് മെസ്സിക്കും റോണോയ്ക്കും തിരിച്ചടിയായത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബ്ബുകള്‍ ഇരുവരുടെയും പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.

35 ബാസ്‌ക്കറ്റ് ബോള്‍ താരങ്ങളാണ് ഫോബ്‌സിന്റെ പട്ടികയില്‍ ആദ്യ 100 സ്ഥാനങ്ങളിലുള്ളത്. ഫുട്ബോളില്‍ നിന്ന് 14 പേരും ആറുപേരുമുണ്ട്. ക്രിക്കറ്റില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്. 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോഹ്‌ലി 66-ാം സ്ഥാനത്തെത്തി.


Next Story

Related Stories