TopTop
Begin typing your search above and press return to search.

റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് പ്രവേശനം; വിചിത്ര തീരുമാനവുമായി റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് പ്രവേശനം; വിചിത്ര തീരുമാനവുമായി റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച റഷ്യന്‍ പ്രീമിയര്‍ ലീഗ് അടുത്ത മാസം പുനരാരംഭിക്കുമ്പോള്‍ സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍. ഇതാദ്യമായാണ് കൊറോണക്കാലത്ത് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് സ്ഥിരീകരിക്കുന്നത്. സ്റ്റേഡിയം കപ്പാസിറ്റിയുടെ 10% ആളുകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പികുമെന്നാണ് റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചത്. ജൂണ്‍ 21നാണ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

മെയ് പകുതിയോടെയാണ് റഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ രാജ്യത്തിന്റെ താല്‍ക്കാലികമായി നിര്‍ത്തിവച്ച പ്രീമിയര്‍ ലീഗ് സീസണ്‍ ജൂണ്‍ 21 മുതല്‍ പുനരാരംഭിക്കുമെന്ന് അറിയിച്ചത്. റഷ്യന്‍ ക്ലബ്ബുകളിലെ സാമ്പത്തിക പ്രതിസന്ധി ആണ് ഫെഡറേഷന്‍ കാണികളെ അനുവദിക്കാന്‍ തീരുമാനിച്ചതിന് പിന്നില്‍. ഇതേ തുടര്‍ന്ന് ആദ്യ ഫേസ് എന്ന നിലയ്ക്ക് 10% അനുവദിക്കും. സെനിറ്റിനെ പോലുള്ള വമ്പന്‍ ക്ലബ്ബുകള്‍ക്ക് 75,000 കാണികളെ ഉള്‍ക്കൊള്ളിക്കാന്‍ ഉള്ള സ്റ്റേഡിയമുള്ളപ്പോള്‍ ഓറന്‍ബര്‍ഗ് ഗാസോവിചിന് 7,500 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്റ്റേഡിയം മാത്രമാണുള്ളത്.

എല്ലാ സുരക്ഷാ നടപടികളും നിരീക്ഷിച്ചാല്‍ ഇത് ആരാധകരുടെ സുരക്ഷിതമായ സംഖ്യയാണെന്ന് രാജ്യത്തെ കൊറോണ വൈറസ് പോര്‍ട്ടല്‍ ഉദ്ധരിച്ച് അസോസിയേഷന്‍ അറിയിച്ചു. സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഹെല്‍ത്ത് വാച്ച്‌ഡോഗിനൊപ്പം ചര്‍ച്ച നടത്തിയതായും കാണികള്‍ക്ക് എല്ലാ സുരക്ഷയും ഒരുക്കി സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിച്ചതായും അധികൃതര്‍ പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് റഷ്യ.

Next Story

Related Stories