TopTop
Begin typing your search above and press return to search.

കോഹ്‌ലിയും രോഹിതുമല്ല, ഇവരാണ് ഇയാന്‍ ചാപ്പലിന് ഇഷ്ടപ്പെട്ട ഇന്ത്യന്‍ കൂട്ടുകെട്ട്

കോഹ്‌ലിയും രോഹിതുമല്ല, ഇവരാണ് ഇയാന്‍ ചാപ്പലിന് ഇഷ്ടപ്പെട്ട ഇന്ത്യന്‍ കൂട്ടുകെട്ട്

മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ കഴിവുള്ള താരങ്ങള്‍ ഏറെയാണ് ബൌളിംഗിലായാലും ബാറ്റിംഗിലായാലും മികച്ച നിര ഇന്ത്യക്കുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഇന്ത്യയുടെ ബാറ്റിംഗ് കൂട്ടുകെട്ട് ഏതെന്ന് ചോദിച്ചാല്‍ മുന്‍ ഓസട്രേലിയന്‍ ഇതിഹാസം ഇയാന്‍ ചാപ്പലില്‍ പറയും സച്ചിനും ഗാംഗുലിയുമാണെന്ന്. കാരണം മറ്റൊന്നുമല്ല, ലോകത്തെ ഏറ്റവും മികച്ച് ബൌളിംഗ് നിരയെ നേരിട്ടവരാണ് സച്ചിനും ഗാംഗുലിയും എന്നത് കൊണ്ട് തന്നെ. രോഹിത് ശര്‍മ-വിരാട് കോഹ്‌ലി കൂട്ടിനെ ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റിങ് കൂട്ടുകെട്ടായി ആരാധകര്‍ വിശേഷിപ്പിക്കുന്നതിനിടെയാണ് ചാപ്പലിന്റെ തിരുത്ത്. 15 വര്‍ഷത്തോളം കാലം ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടായി നിലയുറപ്പിച്ച ഗാംഗുലി-സച്ചിന്‍ സഖ്യത്തോളം മറ്റാരും വരില്ലെന്നും ചാപ്പല്‍ പറയുന്നു.

ഏറ്റവും മികച്ച പേസ് ബൗളിങ് ഡിപാര്‍ടുമന്റെുകളെയാണ് ഇവര്‍ നേരിട്ടത്. പാകിസ്താന്റെ വസിം അക്രം, വഖാര്‍ യൂനിസ്, വിന്‍ഡീസിന്റെ കട്‌ലി ആംബ്രോസ്, കോട്‌നി വാല്‍ഷ്, ആസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്, ബ്രെറ്റ് ലീ, ദക്ഷിണാഫ്രിക്കയുടെ അല്ലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പോള്ളക്ക്, ശ്രീലങ്കയുടെ ലസിത് മലിംഗ, ചാമിന്ദ വാസ് എന്നിങ്ങനെ ഏറ്റവും മിടുക്കരായ പേസ് നിരയായിരുന്നു അവര്‍ക്കെതിരെ പന്തെറിഞ്ഞത്.

മുന്‍ പാകിസ്താന്‍ പേസ ഇതിഹാസമായ ഇമ്രാന്‍ഖാന്‍ പറഞ്ഞപോലെ 'എതിരാളിയുടെ വലിപ്പംകൂടി അറിഞ്ഞ ശേഷമേ ആരെയും വിലയിരുത്താനാവൂ'. നേരിട്ട എതിരാളിയുടെ മികവ് അളക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍കറും സൗരവ് ഗാംഗുലിയുമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ട്' -ചാപ്പല്‍ പറഞ്ഞു. അതേസമയം, ഏകദിനവും ട്വന്റി20യും ഉള്‍പ്പെടുന്ന വൈറ്റ് ബാള്‍ ക്രിക്കറ്റില്‍ കോഹ്‌ലി- രോഹിത് മികച്ച കോമ്പിനേഷനാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സച്ചിനും ഗാംഗുലിയും ട്വന്റി20 മത്സരങ്ങള്‍ കാര്യമായി കളിച്ചിട്ടില്ലെന്നതാണ് കാരണം. എപ്പോഴും മികച്ച ക്രിക്കറ്റര്‍മാരെ കാണാന്‍ ഭാഗ്യം ലഭിച്ചവരാണ് ഇന്ത്യന്‍ ആരാധകരെന്നും അദ്ദേഹം പറഞ്ഞു.

Next Story

Related Stories